• HOME
  • »
  • NEWS
  • »
  • sports
  • »
  • NEERAJ CHOPRA DOWN WITH HIGH FEVER THROAT PAIN TESTS COVID NEGATIVE

Neeraj Chopra| സുവർണ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും, കോവിഡ് പരിശോധനയിൽ നെഗറ്റീവ്

പനിയും തൊണ്ടവേദനനയേയും തുടർന്ന് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാണ്.

പനിയും തൊണ്ടവേദനനയേയും തുടർന്ന് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാണ്.

പനിയും തൊണ്ടവേദനനയേയും തുടർന്ന് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാണ്.

  • Share this:
    ടോക്യോ ഒളിമ്ബിക്സിലെ ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും. പനിയും തൊണ്ടവേദനനയേയും തുടർന്ന് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാണ്. കടുത്ത പനിയെ തുടർന്ന് നീരജ് ചോപ്ര വിശ്രമത്തിലാണെന്നാണ് നീരജ് ചോപ്രയുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തത്.

    നേരത്തെ സ്വർണം നേടിയതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരം കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംഘടിപ്പിച്ച ഒളിമ്പിക്സ് താരങ്ങളെ അനുമോദിക്കുന്ന ചടങ്ങിൽ ഒളിമ്പിക്സിൽ ഫൈനലിൽ സ്വർണം നേടിയ ശേഷം തനിക്ക് കടുത്ത ശരീര വേദന അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ മെഡൽ നേട്ടത്തിന്റെ സന്തോഷത്തിൽ അത് താൻ കാര്യമാക്കിയില്ല എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന് പനി ബാധിച്ചിരിക്കുന്നത്.

    ടോക്യോ ഒളിമ്പിക്സിൽ പുരുഷന്‍മാരുടെ ജാവലിൻ ത്രോയിൽ ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് 23 വയസ്സുകാരനായ​ നീരജ്​ ചരിത്രനേട്ടം സ്വന്തമാക്കിയത്. ടോക്യോയിൽ ഇന്ത്യയുടെ ഏക സ്വർണ മെഡൽ നേടിയ താരം, ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ കൂടിയാണ് നേടിയത്. നീരജ് ചോപ്ര നേടിയ സ്വര്‍ണത്തിന്‍റെ ബലത്തില്‍ ഒളിമ്പിക്സ്‌ ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനം കൂടിയാണ് പുറത്തെടുത്തത്.

    Also read- Tokyo Olympics: ട്വിറ്ററിൽ ആഗോളതലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട മൂന്നാമത്തെ കായികതാരമായി നീരജ് ചോപ്ര

    നീരജിന്റെ സ്വർണമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നേടിയത്. ഒളിമ്പിക്സിൽ ഇതിന് മുൻപ് 2012 ലണ്ടൻ ഒളിമ്പിക്സിൽ നിന്നും നേടിയ ആറ് മെഡലുകളായിരുന്നു ഇന്ത്യയുടെ ഉയർന്ന മെഡൽ നേട്ടം. ഇതിനു പുറമെ മെഡൽ പട്ടികയിലും ഇന്ത്യക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. അവസാന ദിനം വരെ 66ാ൦ സ്ഥാനത്തായിരുന്ന ഇന്ത്യ നീരജ് ചോപ്ര സ്വർണം നേടിയതോടെ 48ാ൦ സ്ഥാനത്തേക്ക് ഉയർന്ന് ആദ്യ 50 സ്ഥാനങ്ങൾക്കുള്ളിൽ ഫിനിഷ് ചെയ്തു. ലണ്ടൻ ഒളിമ്പിക്സിൽ നേടിയ 67ാ൦ സ്ഥാനമായിരുന്നു ഇതുവരെ ഒളിമ്പിക്സിൽ ഇന്ത്യയുടെ മികച്ച ഫിനിഷ്.

    Also read- Neeraj Chopra| ഒളിമ്പിക്സ് സ്വർണം; ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് നീരജ് ചോപ്ര

    ടോക്യോയിൽ സ്വർണം നേടിയതിന് പിന്നാലെ ലോക റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കാൻ നീരജ് ചോപ്രയ്ക്ക് കഴിഞ്ഞിരുന്നു. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്താൻ നീരജിനെ ഈ സ്വർണ നേട്ടം സഹായിച്ചിരുന്നു.

    ടോക്യോയോയിലെ നീരജിന്‍റെ സ്വര്‍ണ നേട്ടം ഇക്കുറി ഒളിംപിക്സിലെ ശ്രദ്ധേയമായ 10 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മുഹൂര്‍ത്തങ്ങളില്‍ ഒന്നായി വേള്‍ഡ് അത്‍ലറ്റിക്സ് തിരഞ്ഞെടുത്തിരുന്നു. ഇതിനുപുറമെ ട്വിറ്ററിൽ ആഗോള തലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട മൂന്നാമത്തെ കായികതാരമായി നീരജ് ചോപ്ര മാറിയിരുന്നു.
    Published by:Naveen
    First published:
    )}