• HOME
 • »
 • NEWS
 • »
 • sports
 • »
 • Neeraj Chopra |വിവാഹങ്ങള്‍ക്കായി വിളിയോടുവിളി! യുഎസിലേക്ക് പറന്നതിന്റെ കാരണം വെളിപ്പെടുത്തി നീരജ് ചോപ്ര

Neeraj Chopra |വിവാഹങ്ങള്‍ക്കായി വിളിയോടുവിളി! യുഎസിലേക്ക് പറന്നതിന്റെ കാരണം വെളിപ്പെടുത്തി നീരജ് ചോപ്ര

ടോക്യോ ഒളിമ്പിക്‌സിനുശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന നീരജ് അടുത്തിടെയാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാനും പരിശീലനത്തിനുമായി യു എസിലേക്ക് പോയത്.

 • Last Updated :
 • Share this:
  നാട്ടിലെ വിവാഹ ക്ഷണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാണ് യുഎസിലേക്ക്(US) പറന്നതെന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര(Neeraj Chopra). വിവാങ്ങള്‍ക്ക് ക്ഷണിച്ച് നിരന്തരം വരുന്ന ഫോണ്‍ കോളുകള്‍ പരിശീലനത്തെ ബാധിച്ചതായും താരം വ്യക്തമാക്കി. ഇപ്പോള്‍ യുഎസില്‍ മനസമാധാനത്തോടെ പരിശീലനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് നീരജ് പറയുന്നത്.

  ടോക്യോ ഒളിമ്പിക്‌സിനുശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന നീരജ് അടുത്തിടെയാണ് ഫിറ്റ്‌നസ് വീണ്ടെടുക്കാനും പരിശീലനത്തിനുമായി യു എസിലേക്ക് പോയത്.

  'കരിയറിന്റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ അത്ലറ്റുകള്‍ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാറി നില്‍ക്കുന്നവരാണ്. എന്നാല്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയതിന് ശേഷം ഞാന്‍ ഒരുപാട് ആളുകളെ കണ്ടുമുട്ടാനാരംഭിച്ചു. എന്നെ അവര്‍ പ്രശംസിക്കുകയും ഒപ്പം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ അവ പലപ്പോഴും പ്രതീക്ഷകളുടെ ഭാരം സൃഷ്ടിക്കുന്നു'- നീരജ് ചോപ്ര പറയുന്നു.


  പ്രതീക്ഷകളുടെ ഭാരം കൂടുമ്പോള്‍ അനാവശ്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടാവുകയും അത് പിന്നെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ എന്താണോ മുന്‍പ് പിന്തുടര്‍ന്ന ശീലം അതിലേക്ക് മാറേണ്ടതുണ്ട്. പരിശീലനത്തിലേക്ക് മടങ്ങി എത്തിയതോടെ കൂടുതല്‍ ആശ്വാസം കണ്ടെത്താനാവുന്നു എന്നും നീരജ് പറഞ്ഞു.

  'ഹരിയാനയില്‍ ശൈത്യകാലം ആരംഭിച്ചു കഴിഞ്ഞു. ഇനി വിവാഹ സീസണാണ് അവിടെ. അതിനാല്‍ പല വിവാഹങ്ങള്‍ക്കും എനിക്ക് ക്ഷണമുണ്ടായി. അതെല്ലാം എന്നെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ പോവാതെ മനസമാധാനത്തോടെ എനിക്ക് പരിശീലനം നടത്താന്‍ കഴിയുന്നു'- നീരജ് ചോപ്ര പറയുന്നു.

  SA vs IND | വാണ്ടറേഴ്‌സിൽ ഇന്ത്യയുടെ 'വണ്ടർ ബോയ്' ആയി ഷാർദുൽ ഠാക്കൂർ; സ്വന്തമായത് ഒരുപിടി നേട്ടങ്ങൾ

  ജൊഹാനസ്ബർഗ്: വാണ്ടറേഴ്‌സിലെ പച്ചപ്പുൽ മൈതാനത്ത് മീഡിയം പേസ് പന്തുകൾ കൊണ്ട് ഇന്ത്യയുടെ 'വണ്ടർ ബോയ്' ആയി ഇന്ത്യൻ താരം ഷാർദുൽ ഠാക്കൂർ.  ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ മീഡിയം പേസർക്ക് സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ.

  ഇന്ത്യയുടെ സ്ട്രൈക്ക് ബൗളർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമൊക്കെ വിക്കറ്റുകൾ നേടാൻ ബുദ്ധിമുട്ടിയിടത്താണ് ഷാർദുൽ ദക്ഷിണാഫ്രിക്കയെ ഒറ്റക്ക് എറിഞ്ഞു വീഴ്ത്തിയത്. മത്സരത്തിലെ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി.

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിങ്സിൽ 17.5 ഓവറിൽ 61 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാർദുൽ 2015-2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാഗ്പൂരില്‍ നടന്ന ടെസ്റ്റിൽ 66 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ആര്‍ അശ്വിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്.

  ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോർഡ് കൂടി താരം സ്വന്തം പേരിലാക്കി.  1992-93ല്‍ ജൊഹാനസ്ബര്‍ഗില്‍ അനില്‍ കുംബ്ലെ(53-6), 2001-2002ല്‍ പോര്‍ട്ട് എലിസബത്തില്‍ ജവഗല്‍ ശ്രീനാഥ്(76-6), 2013-2014 ഡര്‍ബനില്‍ രവീന്ദ്ര ജഡേജ(138-6) എന്നിവയാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനങ്ങള്‍.
  ഇതുകൂടാതെ, വാണ്ടറേഴ്സില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഇംഗ്ലീഷ് താരം മാത്യു ഹൊഗാര്‍ഡിന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡിന് ഒപ്പമെത്താനും ഇന്നലത്തെ പ്രകടനത്തോടെ ഷാർദുലിനായി. 2004-2005ല്‍ ഹൊഗാര്‍ഡ് 61 റണ്‍സ് വഴങ്ങിക്കൊണ്ടായിരുന്നു ഏഴ് വിക്കറ്റെടുത്തത്.

  Published by:Sarath Mohanan
  First published: