നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യന്‍ ആരാധകരെ, നിങ്ങള്‍ ഫൈനലിനു വരുന്നില്ലെങ്കില്‍ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കൂ'; ന്യൂസീലന്‍ഡ് താരം പറയുന്നു

  'ഇന്ത്യന്‍ ആരാധകരെ, നിങ്ങള്‍ ഫൈനലിനു വരുന്നില്ലെങ്കില്‍ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കൂ'; ന്യൂസീലന്‍ഡ് താരം പറയുന്നു

  എനിക്കറിയാം ഈ ടിക്കറ്റിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന്, പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ അപേക്ഷിക്കുന്നു

  neesham

  neesham

  • News18
  • Last Updated :
  • Share this:
   ലോഡ്‌സ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം ലോഡ്‌സിലാണ്. നാളെ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ആരു കിരീടം നേടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യന്‍ ആരാധകരോട് മത്സരം കാണാനെത്തുന്നില്ലെങ്കില്‍ ടിക്കറ്റുകള്‍ മറിച്ച് വില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കിവീസ് താരം ജിമ്മി നിഷാം.

   ഇന്ത്യ ഫൈനലിലെത്തുമെന്ന് കരുതി നിരവധി ആരാധകരായിരുന്നു ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ടീം പുറത്തായതോടെ ഈ ആരാധകര്‍ കളികാണാനെത്തില്ലെന്ന സംശയത്തെതുടര്‍ന്നാണ് കളികാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ മറിച്ച് നല്‍കണമെന്ന് നിഷാം പറഞ്ഞിരിക്കുന്നത്. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ തന്നെ ടിക്കറ്റുകള്‍ വില്‍ക്കണമെന്ന് താരം ട്വിറ്ററിലൂടെയാണ് പറഞ്ഞത്.

   Also Read: ലോക ചാമ്പ്യന്മാരെ നാളെയറിയാം; കന്നികിരീടത്തിനായി ന്യൂസിലന്‍ഡും ഇംഗ്ലണ്ടും

   'പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ, നിങ്ങള്‍ ഫൈനല്‍ കാണാന്‍ വരുന്നില്ലെങ്കില്‍ ദയവ് ചെയ്ത് ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍ക്കണം. എനിക്കറിയാം ഈ ടിക്കറ്റിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന്, പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ അപേക്ഷിക്കുന്നു,' നിഷാം ട്വീറ്റ് ചെയ്തു.   First published:
   )}