നെഹ്റു ട്രോഫി: ആൾമാറാട്ടം ഇല്ലാതാക്കാൻ തുഴച്ചിൽക്കാർക്ക് ഹാൻഡ‍് ബാൻഡ്; കർശന നിരീക്ഷണവും

തുഴച്ചിൽക്കാരെ പരിശീലനവേള മുതൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും

news18
Updated: August 4, 2019, 8:36 PM IST
നെഹ്റു ട്രോഫി: ആൾമാറാട്ടം ഇല്ലാതാക്കാൻ തുഴച്ചിൽക്കാർക്ക് ഹാൻഡ‍് ബാൻഡ്; കർശന നിരീക്ഷണവും
nehru trophy boat race
  • News18
  • Last Updated: August 4, 2019, 8:36 PM IST
  • Share this:
ആലപ്പുഴ: 67ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരവള്ളങ്ങളിൽ തുഴച്ചിൽക്കാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടികൾ കൈക്കൊള്ളും. വള്ളംകളി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ പരിശീലനവേള മുതൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും. കൂടാതെ വിവിധകേന്ദ്രങ്ങളിൽ ക്യാമറ നിരീക്ഷണവുമുണ്ടാകും. ഇതിന് സി.സി.ടി.വി, ഹൈ റെസൊല്യൂഷൻ കാമറ തുടങ്ങിയവ സ്റ്റാർട്ടിങ് പോയിന്റിൽ സ്ഥാപിക്കും. ഇക്കാര്യങ്ങളിൽ അന്തിമ നിർദേശങ്ങളും തീരുമാനവും യുക്തമായ നടപടികളും സ്വീകരിക്കാൻ റേസ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

സി.ബി.എല്ലിൽ ഉൾപ്പെടാത്ത ചുണ്ടൻ വള്ളങ്ങൾക്ക് സ്‌പോൺസർഷിപ്പ് ലഭിച്ചാൽ സ്വീകരിക്കാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, മുൻ എം.എൽ.എമാരായ കെ.കെ.ഷാജു, സി.കെ.സദാശിവൻ, എ.എ.ഷൂക്കൂർ, ഇൻഫ്രസ്ട്രക്ചർ കമ്മറ്റി ചെയർമാൻ കെ.പി.ഹരൺബാബു, ആർ.കെ.കുറുപ്പ്, അഡ്വ.ജോയ്ക്കുട്ടി ജോസ്, എസ്.എം. ഇക്ബാൽ വിവിധ ക്ലബുകളുടെ ക്യാപ്റ്റൻമാർ എന്നിവർ പങ്കെടുത്തു.
First published: August 4, 2019, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading