നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം: ടിക്കറ്റ് വിൽപ്പന കുതിക്കുന്നു

100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്

news18
Updated: August 4, 2019, 9:08 PM IST
നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം: ടിക്കറ്റ് വിൽപ്പന കുതിക്കുന്നു
boat race
  • News18
  • Last Updated: August 4, 2019, 9:08 PM IST
  • Share this:
ആലപ്പുഴ: നെഹ്‌റുട്രോഫി ജലമേളയ്ക്ക് ഓൺലൈൻ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുന്നു. എൻടിബിആർ വെബ്സൈറ്റ്, (http://www.nehrutrophy.nic.in) ബുക്ക് മൈ ഷോ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ഓൺലൈൻ സൈറ്റുകൾ വഴിയാണ് വള്ളംകളിയുടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുക. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്.

ടൂറിസ്റ്റ് ഗോൾഡ് -3000, ടൂറിസ്റ്റ് സിൽവർ- 2000, റോസ് കോർണർ- 1500 (രണ്ട് പേർക്ക്), റോസ് കോർണർ- 800 (ഒരാൾക്ക്), വിക്ടറി ലൈൻ- 500, ആൾ വ്യൂ- 300, ലേക്ക് വ്യൂ- 200, ലോൺ- 100 എന്നിങ്ങനെയാണ് ടിക്കറ്റിന്റെ നിരക്ക്. ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ എന്നീ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് നെഹ്റു പവലിയനിലാണ് ഇരിപ്പിടം. 23 ചുണ്ടൻ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് മാറ്റുരയ്ക്കുന്നത്.

പവലിയനുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായി. ഇപ്പോൾ ട്രാക്കിന്റെ ജോലികൾ നടന്നു വരുന്നു. വൻ പൊലീസ് സന്നാഹമാണ് വള്ളംകളിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പുന്നമടയിൽ ഉണ്ടാവുക. നഗരം സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. കൂടാതെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വതത്തിലുള്ള സുസജ്ജമായ ഡോക്ടർമാരുടെ സംഘം, നീന്തൽ വിദഗ്ധരുടെ സേവനം, അടിയന്തര സാഹചര്യം നേരിടാൻ ഫയർ ഫോഴ്സ്, ലഹരിയുടെ അനധികൃത ഉപയോഗം നിരീക്ഷിക്കാൻ എക്സൈസ് സംഘം എന്നിവരുടെ സേവനവും സദാസമയം ഉണ്ടാവും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വള്ളംകളി കാണാൻ പ്രത്യേക ഇരിപ്പിടവും പ്രത്യേക വോളന്റിയർമാരുടെ സേവനവും ഇത്തവണത്തെ ജലമേളയുടെ പ്രത്യേകതയാണ്.

First published: August 4, 2019, 9:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading