നെഹ്റു ട്രോഫി വള്ളംകളി: ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പ് ശനിയാഴ്ച

നെഹ്റു ട്രോഫി ബോട്ട്‌റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗവും നാളെ

news18
Updated: August 2, 2019, 10:45 PM IST
നെഹ്റു ട്രോഫി വള്ളംകളി: ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പ് ശനിയാഴ്ച
nehru trophy boat race
  • News18
  • Last Updated: August 2, 2019, 10:45 PM IST
  • Share this:
ആലപ്പുഴ: 67ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പ് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റന്മാര്‍ പങ്കെടുക്കണമെന്ന് എന്റ്റിബിആര്‍ സൊസൈറ്റി സെക്രട്ടറി വിആര്‍ കൃഷ്ണ തേജ അറിയിച്ചു.

വള്ളംകളിയുടെ ഭാഗമായി നെഹ്റു ട്രോഫി ബോട്ട്‌റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗവും നാളെ ചേരും. വൈകിട്ട് 5ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം. ആഗസ്റ്റ് പത്തിനാണ് നെഹ്രു ട്രോഫി വള്ളംകളി.

Also Read: 'ജലമാമാങ്കത്തിന് വിരുന്നേകാന്‍ പുന്നമടയൊരുങ്ങുന്നു'; കളിവള്ളങ്ങളെയും ക്ലബ്ബുകളെയും പരിചയപ്പെടാം

നെഹ്രുട്രോഫി പോരാട്ടത്തിനൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗും തുടങ്ങുന്നത്. ആഗസ്റ്റ് പത്തിന് ആരംഭിച്ച നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

First published: August 2, 2019, 10:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading