• HOME
  • »
  • NEWS
  • »
  • sports
  • »
  • NEW ZEALAND BEAT BANGLADESH BY 28 RUNS IN RAIN TRUNCATED CLASH INT SAR

Newzealand Vs Bangladesh | മഴ വില്ലനായ കളിയിൽ ബംഗ്ലാദേശിന് 28 റൺസിന് വീഴ്ത്തി ന്യൂസിലാൻഡ്, മഴ നിയമത്തെ ചൊല്ലി ആശയക്കുഴപ്പങ്ങൾ

ഈ ജയത്തോടെ ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് സ്വന്തമാക്കി. ന്യൂസിലാൻഡിലെ മാക് ലീൻ പാർക്കിലായിരുന്നു മത്സരം നടന്നത്.

tim-southee-mahmudullah

tim-southee-mahmudullah

  • Share this:
    മഴ വില്ലനായ ന്യൂസിലാൻഡ് - ബംഗ്ലാദേശ് ടി20 പരമ്പരയിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് 28 റൺസിന്റെ ജയം. ഈ ജയത്തോടെ ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് സ്വന്തമാക്കി. ന്യൂസിലാൻഡിലെ മാക് ലീൻ പാർക്കിലായിരുന്നു മത്സരം നടന്നത്.

    ടോസ് നേടിയ ബംഗ്ലാദേശ്, ന്യൂസിലാൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പതിനെട്ടാം ഓവറിലെ അവസാന പന്ത് ശേഷിക്കെ എത്തിയ മഴ മൂലം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്കോർ ചെയ്തിരുന്നു. മത്സരത്തിൽ മഴ നിയമം ഉപയോഗിച്ചപ്പോൾ ബംഗ്ലാദേശിന് ജയിക്കണമെങ്കിൽ 16 ഓവറിൽ 170 റൺസ് വേണമെന്നായി. എന്നാൽ ബംഗ്ലാദേശിന്റെ പോരാട്ടം നിശ്ചിത 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 142 റൺസിൽ അവസാനിക്കുകയായിരുന്നു.

    ഇതോടെ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും സന്ദർശകർക്ക് നഷ്ടമായി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ന്യൂസിലാൻഡ് തൂത്തു വാരിയിരുന്നു. അതോടെ ഐ സി സി റാങ്കിങ്ങിൽ ന്യൂസിലാൻഡ് ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിലെ വിജയത്തിലൂടെ ഇന്ത്യ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു.

    ഇന്നു നടന്ന മത്സരത്തിൽ ധാരാളം ആശയക്കുഴപ്പങ്ങളും സംഭവിച്ചിരുന്നു. മഴ നിയമപ്രകാരം സ്കോർ ചുരുക്കിയപ്പോൾ ബംഗ്ലാദേശിന് ജയിക്കണമെങ്കിൽ 16 ഓവറിൽ 148 റൺസ് മതി എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ബംഗ്ലാദേശ് ബാറ്റിംഗ് തുടങ്ങി രണ്ടാം ഓവറിൽ മൂന്നു പന്ത് ചെയ്തപ്പോഴേക്കും കളി നിർത്തി വച്ചു. ഏകദേശം അഞ്ചു മിനിറ്റിന് ശേഷം മത്സരം തുടങ്ങിയപ്പോൾ വിജയലക്ഷ്യം മാറ്റിയിരുന്നു. ബംഗ്ലാദേശിന് ജയിക്കാൻ 16 ഓവറിൽ 170 റൺസ് എന്നതായിരുന്നു പുതിയ വിജയലക്ഷ്യം.

    You May Also Like- Ian Bell | Rishabh Pant | 'റിഷഭ് പന്തില്ലാത്ത ഇന്ത്യൻ ടീമിനെപ്പറ്റി ചിന്തിക്കാൻ കഴിയില്ല'; ഇയാൻ ബെൽ

    ന്യൂസിലാൻഡിന് വേണ്ടി ഫിലിപ്പ്സ് 31 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ ഡാരില്‍ മിച്ചല്‍ 16 പന്തില്‍ 34 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ഫിലിപ്പ്സും ഡാരില്‍ മിച്ചലും ചേര്‍ന്ന് 27 പന്തില്‍ നേടിയ 62 റണ്‍സാണ് അവസാന ഓവറുകളില്‍ ന്യൂസിലാൻഡിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 142 റണ്‍സാണ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. 27 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനും ബംഗ്ലാദേശിന് തുണയായില്ല. 35 പന്തില്‍ 38 റണ്‍സ് നേടിയ മുഹമ്മദ് നയിം ആണ് മറ്റൊരു പ്രധാന സ്കോറര്‍. ക്യാപ്റ്റന്‍ മഹമ്മുദുള്ള 12 പന്തില്‍ 21 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

    News summary: New Zealand beat Bangladesh by 28 runs in rain-truncated clash

    Keywords- New Zealand beat Bangladesh, Newzealand Vs Bangladesh, Newzealand Cricket, Cricket news
    Published by:Anuraj GR
    First published:
    )}