• HOME
  • »
  • NEWS
  • »
  • sports
  • »
  • ബോൾട്ട് മിന്നി; ബംഗ്ലാദേശിനെ തകർത്ത് ആദ്യ ഏകദിനം സ്വന്തമാക്കി ന്യൂസിലാൻഡ്

ബോൾട്ട് മിന്നി; ബംഗ്ലാദേശിനെ തകർത്ത് ആദ്യ ഏകദിനം സ്വന്തമാക്കി ന്യൂസിലാൻഡ്

തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച ട്രെന്റ് ബോള്‍ട്ടാണ് ബംഗ്ലാദേശിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. നാലു വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.

guptill

guptill

  • Share this:
    ഡുനെഡിന്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാൻഡിന് എട്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 41.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ ന്യൂസിലാൻഡ് 21.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച ട്രെന്റ് ബോള്‍ട്ടാണ് ബംഗ്ലാദേശിനെ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. നാലു വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.

    ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ന്യൂസിലാൻഡ് ബൗളർമാർ ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ഒരു ഘട്ടത്തിൽ പോലും ന്യൂസിലാൻഡിന് വെല്ലുവിളി ഉയർത്താൻ ബംഗ്ലാ താരങ്ങൾക്ക് കഴിഞ്ഞില്ല. തമിം ഇഖ്ബാല്‍ (13), ലിറ്റണ്‍ ദാസ് (19), മുഷ്ഫിക്കുർ റഹീം (23), മഹ്മൂദുല്ല (27), മെഹ്ദി ഹസന്‍ (14), ടാസ്‌കിന്‍ അഹമ്മദ് (10) എന്നിവരാണ് ബംഗ്ലാദേശിനായി രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്മാര്‍. ബോള്‍ട്ടിനെ കൂടാതെ രണ്ടു വിക്കറ്റുവീതം വീഴ്ത്തിയ ജെയിംസ് നീഷം മിച്ചല്‍ സാന്റ്‌നര്‍ എന്നിവരും ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

    മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. 19 പന്തില്‍ 38 റണ്‍സടിച്ച മാര്‍ട്ടിന്‍ ഗപ്റ്റില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ നിലംപരിശാക്കി. ഹെൻറി നിക്കോൾസ് (49), ഡെവോണ്‍ കോണ്‍വെ (27), വില്‍ യങ് (11) എന്നിവരും ന്യൂസിലന്‍ഡ് വിജയത്തില്‍ പങ്കുവഹിച്ചു.

    ആദ്യ കളിയിലെ ജയത്തോടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. മാര്‍ച്ച് 23നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം മത്സരം.

    കഴിഞ്ഞ ദിവസം മറ്റൊരു മത്സരത്തിൽ സിംബാബ്‍വേയ്ക്കെതിരെ ആദ്യ T20യില്‍ 48 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് സിംബാബ്‍വേയ്ക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0 ന് മുന്നിലായി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

    Also Read- കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം

    സിംബാബ്‍വേയ്ക്കെതിരെ നടന്ന ആദ്യ T20 മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ റഹ്മാനുള്ള ഗുര്‍ബാസിന്റെ അർദ്ധസെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് ആറ് ഫോറും ഏഴ് സിക്സറുമടക്കം 87 റണ്‍സാണ് നേടിയത്. ഗുർബാസും കരിം ജനതും ആദ്യ വിക്കറ്റിൽ 80 റൺസ് നേടി. അഫ്ഗാനിസ്ഥാനു വേണ്ടി ക്യാപ്റ്റൻ അസ്ഗര്‍ അഫ്ഗാന്‍ 38 പന്തില്‍ 55 റണ്‍സ് നേടി. ആറ് ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു അസ്ഗറിന്റെ ഇന്നിങ്ങ്സ്. കരിം ജനത് 26 റൺസും ടീമിന് വേണ്ടി നേടി.

    Summary- Kiwis put up a dominant show over Bangladesh in the first ODI, wins by 8 wickets.
    Published by:Anuraj GR
    First published: