ബംഗ്ലാദേശിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരക്ക് പിന്നാലെ T20 പരമ്പരയും ആതിഥേയര്‍ തൂത്തുവാരി. 65 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസിലന്‍ഡ് നേടിയിരിക്കുന്നത്. രണ്ടാം മത്സരത്തിലെന്ന പോലെ ഇന്നും മത്സരത്തില്‍ മഴ വില്ലനായി കടന്നു വന്നു.
മഴ മൂലം ഈഡന് പാര്‍ക്കിലെ മത്സരം 10 ഓവറാക്കി ചുരുക്കിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലന്‍ഡാണ് വിജയം നേടിയത്. മഹമ്മുദുള്ളയുടെ അഭാവത്തില്‍ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശിനെ ഇന്ന് നയിച്ചത്. ഇഷ് സോധി, ഹാമിഷ് ബെന്നെറ്റ് എന്നിവര്‍ക്ക് പകരം ടോഡ് ആസ്ടിലും ലോക്കി ഫെര്‍ഗൂസണും ന്യൂസിലാന്‍ഡ് ടീമിലുണ്ടായിരുന്നു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. നിശ്ചിത പത്തോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചു കൂട്ടിയത്. ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 85 റണ്‍സാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ഫിന് അലനും നേടിയത്. അലന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്. ഗംഭീര അര്‍ദ്ധ സെഞ്ച്വറിയാണ് താരം നേടിയത്. വെറും 29 പന്തില്‍ 10 ഫോറുകളും 3 സിക്സറും അടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്ങ്സ്.
19 പന്തില്‍ 44 റണ്‍സ് നേടിയ മാര്ട്ടിന് ഗപ്ടിലിന്റെ വിക്കറ്റ് നേടി മഹേദി ഹസന് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗപ്ടില്‍ പുറത്തായെങ്കിലും തന്റെ കന്നി അര്‍ദ്ധ ശതകം തികയ്ക്കുവാന്‍ ഫിന് അലന് സാധിച്ചു. 18 പന്തില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്. ന്യൂസിലന്റിനായി T20യില്‍ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ അര്‍ദ്ധ ശതകമാണ് ഇത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 9.3 ഓവറില്‍ 76 റണ്‍സിന് അവസാനിച്ചു. പത്ത് ഓവര്‍ ടീമിന് തികച്ച് ബാറ്റ് ചെയ്യാനാകില്ലെന്നത് ടീമിന്റെ ദയനീയമായ ബാറ്റിംഗ് പ്രകടനത്തെ വെളിവാക്കുന്ന ഒന്നായി മാറുകയായിരുന്നു. ബംഗ്ലാദേശ് നിരയില്‍ ആര്‍ക്കും തന്നെ പറയത്തക്ക പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
19 റണ്‍സെടുത്ത മുഹമ്മദ് നൈമിനും, 10 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനും, 13 റണ്‍സെടുത്ത മുഹമ്മദ് ഹുസൈനും മാത്രമാണ് ടീമില്‍ രണ്ടക്കം കടക്കാനായത്. ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആദ്യ ഓവറില്‍ തന്നെ സൗമ്യ സര്‍ക്കാരിനെയും ലിറ്റണ്‍ ദാസിനെയും സൗത്തി കൂടാരം കയറ്റി. ന്യൂസിലാന്‍ഡിന് വേണ്ടി രണ്ട് ഓവര്‍ ചെയ്ത ടോഡ് അസ്ലെ 13 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ടിം സൗത്തി മൂന്നു വിക്കറ്റും ന്യൂസിലാന്‍ഡിനായി നേടി.
Summary: New Zealand beat Bangladesh by 65 runs amid confusion in a rain-interrupted 3rd T20I at McLean Park. The host won the series by beating their opponents in a three-match-series with decisive moments thrown inbetween
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.