HOME » NEWS » Sports » NEW ZEALAND TEAM IN DILEMMA REGARDING THE TEAM SELECTION

WTC Final| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ബൗളർമാരെല്ലാം മിന്നും ഫോമിൽ, ഫൈനലിൽ ആരെ പുറത്തിരുത്തും; തലപുകച്ച് കിവീസ് ടീം

ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റിലും ടീമിനായി കളിച്ച പേസര്‍മാരെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ആരെ ഉൾപ്പെടുത്തണം ആരെ തഴയണം എന്നത് ന്യൂസീലന്‍ഡ് സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: June 14, 2021, 4:00 PM IST
WTC Final| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ബൗളർമാരെല്ലാം മിന്നും ഫോമിൽ, ഫൈനലിൽ ആരെ പുറത്തിരുത്തും; തലപുകച്ച് കിവീസ് ടീം
kiwis team celebrating
  • Share this:
ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ പോരാട്ടം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മികച്ച മുന്നൊരുക്കം നടത്തിയ ആത്മവിശ്വാസത്തിലാണ് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിൽ നടക്കുന്ന ഫൈനലിന് മുൻപ് അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടി ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ച അവർ ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര നേട്ടത്തിൻ്റെ നിറവിൽ നിൽക്കുകയാണ്. പരമ്പര നേട്ടത്തോടൊപ്പം രണ്ട് മത്സരങ്ങളിലും കാഴ്ചവച്ച മികച്ച പ്രകടനവും കൂടാതെ പരമ്പര വിജയം സമ്മാനിച്ച ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും അവർക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഉത്തേജനം നൽകും. 

എന്നാല്‍ മികച്ച പ്രകടനം നടത്തിയത് ന്യൂസിലൻഡ് ടീമിന് ചെറിയ തലവേദന നൽകുന്നു എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ കഴിയില്ല. ഫൈനൽ മത്സരത്തിൽ ആരൊയൊക്കെ ടീമിൽ കളിപ്പിക്കും എന്നത് അവർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. പ്രധാനമായും അവർക്ക് ഇക്കാര്യത്തിൽ തലവേദന ബൗളര്‍മാരുടെ കാര്യത്തിലാണ്. രണ്ട് ടെസ്റ്റിലും ടീമിനായി കളിച്ച പേസര്‍മാരെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ആരെ ഉൾപ്പെടുത്തണം ആരെ തഴയണം എന്നത് ന്യൂസീലന്‍ഡ് സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, കൈൽ ജാമിസന്‍, നീല്‍ വാഗ്നര്‍, മാറ്റ് ഹെൻറി എന്നിവരാണ് ന്യൂസിലൻഡ് നിരയിലെ പേസ് താരങ്ങൾ. ഇംഗ്ലണ്ടിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ നാല് പേസർമാർ ഉൾപ്പെടുന്ന ടീമുമായി ന്യൂസീലന്‍ഡ് ഇറങ്ങാനാണ് സാധ്യത. പരിചയസമ്പന്നനായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. കിവീസിൻ്റെ പുതിയ കണ്ടെത്തലായ യുവതാരം കൈൽ ജാമിസൻ്റെ അടുത്തിടെയുള്ള പ്രകടനങ്ങൾ കണക്കിലെടുത്ത് ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാനും കഴിയും എന്നത് താരത്തിന് മുൻതൂക്കം നൽകുന്നു. കഴിഞ്ഞ ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലും താരം തിളങ്ങിയിരുന്നു.

Also read-ചെറിയൊരു ഓര്‍മ്മക്കുറവുണ്ട്, എന്നാലും കളിക്കളത്തിലേക്ക് ഉടന്‍ തന്നെ തിരിച്ചെത്തും: ഫാഫ് ഡൂ പ്ലെസ്സിസ്

അങ്ങനെ വന്നാല്‍ മാറ്റ് ഹെൻറി, നീല്‍ വാഗ്നര്‍ എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടി വരും. ഇന്ത്യക്കെതിരായ റെക്കോർഡുകള്‍ പരിഗണിക്കുമ്പോൾ ഇരുവരിൽ മികച്ചു നിൽക്കുന്നത് നീല്‍ വാഗ്നറാണ്. ഇന്ത്യൻ നായകനായ വിരാട് കോഹ്ലിക്കെതിരെ മികച്ച റെക്കോർഡാണ് വാഗ്നർക്ക് സ്വന്തമായുള്ളത്. ടെസ്റ്റിൽ മൂന്ന് തവണ കോഹ്ലിയെ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. ഈ കണക്കുകള്‍ പ്രകാരം വാഗ്നര്‍ക്ക് ടീമിൽ സ്ഥാനം ലഭിച്ചേക്കും. ഷോര്‍ട്ട് ബോളുകളും ബൗണ്‍സുകളുമെറിഞ്ഞ് ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയും എന്നതും താരത്തിന് പ്ലസ് പോയിൻ്റാണ്. ഷോര്‍ട്ട് ബോളുകള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യമായതിനാല്‍ത്തന്നെ വാഗ്നറെ കിവീസ് പരിഗണിച്ചേക്കും. അങ്ങനെ വന്നാൽ ഹെൻറിക്ക് പുറത്തിരിക്കേണ്ടി വരും. ഒറ്റ മത്സര പരമ്പരയാണ് ചാമ്പ്യൻഷിപ്പ്  ഫൈനൽ എന്നതാണ് ടീം സെലക്ഷനെ കൂടുതല്‍ പ്രധാനപ്പെട്ടതാക്കുന്നത്.

ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള പരമ്പര വ്യക്തമാക്കുന്നത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പേസര്‍മാര്‍ക്ക് അനുകൂലമാണെന്നാണ്. ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്ന സതാംപ്ടണിലും പിച്ചിന്റെ സ്വഭാവത്തിന് വലിയ മാറ്റം വരാൻ സാധ്യതയില്ല. പരുക്ക് കാരണം ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിച്ചിരുന്നില്ല. ഇന്ത്യക്കെിരായ ഫൈനൽ മത്സരത്തിൽ ടീമിനെ നയിക്കാൻ താരം തിരികെയെത്തും എന്ന് തന്നെയാണ് സൂചനകൾ. ജൂൺ 18നാണ് ഇന്ത്യയുമായുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം അരങ്ങേറുന്നത്Summary

New Zealand team in dilemma regarding the team selection, especially bowlers as all of them are in their prime form
Published by: Naveen
First published: June 14, 2021, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories