'ഫൈനലിനും പ്രോട്ടീസിനും ഇടയിലെ ആ ഒരു ബോള്‍' ലോകകപ്പിലെ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക മുഖാമുഖങ്ങള്‍
കണ്ണീരോടെ തകര്‍ന്ന ഹൃദയവുമയി എ ബി ഡിയ്ക്കും സ്റ്റെയ്നിനും കളത്തില്‍ നോക്കി നില്ക്കാനെ കഴിഞ്ഞിരുന്നുള്ളു
news18
Updated: June 19, 2019, 2:57 PM IST

New Zealand v South Africa
- News18
- Last Updated: June 19, 2019, 2:57 PM IST
ലണ്ടന്‍: ലോകകപ്പ് പോരാട്ടങ്ങളില്‍ പടിക്കല്‍ കലമുടക്കുന്നവര്‍ എന്ന പേരുള്ള സംഘമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഈ ലോകകപ്പില്‍ കാര്യങ്ങള്‍ അങ്ങിനെയുമല്ല. ദയനീയ പ്രകടനമാണ് ടീം ഇതുവരെ കാഴ്ചവെച്ചത്. കളിച്ച നാലില്‍ മൂന്നിലും തോറ്റപ്പോള്‍ ഒരുകളി മഴയെടുത്തു. ഇന്ന് ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ജയത്തിനു പുറമെ കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടേണ്ടതുകൂടിയുണ്ട് ഡൂ പ്ലെസിയ്ക്കും സംഘത്തിനും.
ഇതിന് മുമ്പ് 7 തവണയാണ് ന്യുസീലന്‍ഡും ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ ഏറ്റമുട്ടിയിട്ടുള്ളത്. ഇതില്‍ 5 തവണയും ജയം ന്യുസീലന്ഡിനൊപ്പമായിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ആവേശകരം. ഒറ്റ പന്ത് ബാക്കി നില്‍ക്കെയാണ് അന്ന് ന്യുസീലന്‍ഡ് ജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമന്മാരായി, ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ തോല്പിച്ചായിരുന്നു ദക്ഷിണാഫ്രിക്ക 2015 ലോകകപ്പിന്റെ സെമിയിലെത്തിയത്. എതിരാളികള്‍ ആതിഥേയരായ ന്യുസീലന്‍ഡും. അംലയും ഡികോക്കും ആദ്യമേ മടങ്ങിയെങ്കിലും ഡു പ്ലെസിയും ഡി വില്ലിയേഴ്സും 18 പന്തില്‍ 49 എടുത്ത മില്ലറും ചേര്‍ന്ന് 43 ഓവറില്‍ 5 വിക്കറ്റിന് 281 റണ്‍സടിച്ചു.
Also Read: നാലാം ജയം തേടി കിവികള്‍; കരുത്തുകാട്ടാന്‍ ദക്ഷിണാഫ്രിക്ക ആവേശ പോരാട്ടം ഉടന്‍
കളിയില്‍ മഴ വില്ലനായപ്പോള്‍ ന്യുസീലന്‍ഡ് വിജയലക്ഷ്യം 43 ഓവറില്‍ 298 ആയി കുറിക്കപ്പെട്ടു. മക്കല്ലത്തിന്റെ അര്ദ്ധസെഞ്ച്വറിയോടെയായിരുന്നു കിവികളുടെ ചേസിങ്. അഞ്ചാമനായിരങ്ങിയ ഗ്രാന്‍ഡ് എലിയട്ടും നിന്നു കളിച്ചപ്പോള്‍. സ്റ്റെയ്നിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ കിവികള്‍ക്ക് വേണ്ടിയിരുന്നത് 12 റണ്‍സ്.
ഒടുവില്‍ 2 പന്തില്‍ 5 എന്ന നിലയിലേക്ക് മത്സരം എത്തി. സ്റ്റെയിനിനെ നിര്‍ഭയം നേരിട്ട എലിയട്ട് പന്തിനെ ഗാലറിയിലെത്തിച്ചു. കണ്ണീരോടെ തകര്‍ന്ന ഹൃദയവുമയി എ ബി ഡിയ്ക്കും സ്റ്റെയ്നിനും കളത്തില്‍ നോക്കി നില്ക്കാനെ കഴിഞ്ഞിരുന്നുള്ളു. ഇത്തവണ തോല്‍വിയ്ക്ക് പകരംവീട്ടാന്‍ പ്രോട്ടീസ് ഇറങ്ങുമ്പോള്‍ മഴയും എതിരാളികളാണ്. മത്സരത്തില്‍ ഇതുവരെയും ടോസ് ചെയ്തിട്ടില്ല.
ഇതിന് മുമ്പ് 7 തവണയാണ് ന്യുസീലന്‍ഡും ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ ഏറ്റമുട്ടിയിട്ടുള്ളത്. ഇതില്‍ 5 തവണയും ജയം ന്യുസീലന്ഡിനൊപ്പമായിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ആവേശകരം. ഒറ്റ പന്ത് ബാക്കി നില്‍ക്കെയാണ് അന്ന് ന്യുസീലന്‍ഡ് ജയിച്ചത്.