നാലാം ജയം തേടി കിവികള്‍; കരുത്തുകാട്ടാന്‍ ദക്ഷിണാഫ്രിക്ക; ആവേശ പോരാട്ടം ഉടന്‍

ദക്ഷിണാഫ്രിക്ക ഇന്നും തോറ്റാല്‍ സെമി സ്വപ്നത്തിന് തിരശീല വീഴും

news18
Updated: June 19, 2019, 2:31 PM IST
നാലാം ജയം തേടി കിവികള്‍; കരുത്തുകാട്ടാന്‍ ദക്ഷിണാഫ്രിക്ക; ആവേശ പോരാട്ടം ഉടന്‍
faf-du-plessis-
  • News18
  • Last Updated: June 19, 2019, 2:31 PM IST
  • Share this:
ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക പോരാട്ടംം. നാലാംജയം തേടി കിവീസ് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കക്കിത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഇന്ന് തോറ്റാല്‍ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ അവസാനിക്കും. കടലാസില്‍ തുല്യശക്തികളാണ്. പക്ഷെ ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഏറെ പിന്നിലാണ്.

കളിച്ച നാലില്‍ മൂന്നിലും ദക്ഷിണാഫ്രിക്ക തോറ്റു. ഒരുകളി മഴയെടുത്തു. ഇന്നും തോറ്റാല്‍ സെമി സ്വപ്നത്തിന് തിരശീല വീഴും. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് പ്രോട്ടീസിന്റേത്. ഡി കോക്കും ഹാഷിം അംലയും മികച്ച ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ ശേഷിയുള്ളവര്‍. ക്യാപ്റ്റന്‍ ഡുപ്ലിസിയും മോശമല്ല. മധ്യനിരയില്‍ വാന്‍ഡെര്‍ ഡ്യൂസനും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. പക്ഷെ മര്‍ക്രാമും ഡുമിനിയും മില്ലറുമൊക്കെ മോശം ഫോമിലാണ്. യഥാര്‍ത്ഥപ്രശ്‌നം ബൗളിംഗിലാണ്.

Also Read: Fact Check:'കശ്മീർ വേണ്ട; ഞങ്ങൾക്ക് കോഹ്‌ലിയെ തരൂ'; പാക് ആരാധകർ ഇങ്ങനെ പറഞ്ഞോ ?

പാതിവഴിക്ക് സ്റ്റെയ്ന്‍ മടങ്ങിയതും എന്‍ഗിഡിയുടെ പരിക്കും ടീമിനെ വല്ലാതെ വലക്കുന്നുണ്ട്. റബാഡയാകട്ടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്നുമില്ല. ക്രിസ് മോറിസും ഫെവ്ക്കുവായോയും തല്ലുവാങ്ങുന്നുണ്ട്.
ഇമ്രാന്‍ താഹിര്‍ വിക്കറ്റെടുക്കുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. വലിയ പ്രതിസന്ധികളൊന്നുമില്ലാതെയാണ് കിവീസിന്റെ വരവ്. നാലില്‍ മൂന്നിലും ജയിച്ചു. കരുത്തരായ ഇന്ത്യക്കെതിരായ മത്സരം മഴകാരണം നടന്നതുമില്ല.

ഗുപ്റ്റിലും കോളിന്‍ മണ്‍ട്രോയും പൂര്‍ണമികവിലല്ലെങ്കിലും തുടക്കം നന്നാക്കുന്നുണ്ട്. കെയ്ന്‍ വില്യംസണ്‍ അവസരത്തിനൊത്ത് കളിക്കുന്നുണ്ട്. റോസ് ടെയ്‌ലര്‍ അപാരഫോമിലാണ്. മധ്യനിരക്ക് കരുത്തുപകരാന്‍ ടോം ലാതമും ജെയിംസ് നീഷാമും ഗ്രാന്റ്‌ഹോമുമുണ്ട്. കിവികളുടെ ബൗളിംഗിന് മൂര്‍ച്ച കൂടുതലാണ്. ട്രെന്റ് ബോള്‍ട്ടും ലോക്കീ ഫെര്‍ഗ്യൂസനും മാറ്റ് ഹെന്‍ട്രിയും ഫോമിലാണ്. മധ്യ ഓവറുകളെറിയാന്‍ സാന്ററും നീഷാമും ഗ്രാന്റ്‌ഹോമും ധാരാളം. രണ്ടുവര്‍ഷവും 3 മാസവും 14 ദിവസവും കഴിഞ്ഞാണ് ഇരുടീമുകളും ഏകദിനത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. അവസാനം ഏറ്റുമുട്ടിയ അഞ്ചില്‍ മൂന്നിലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. ഇന്ന് ജയിച്ചേ തീരൂ എന്ന് ദക്ഷിണാഫ്രിക്ക തീരുമാനിച്ചാല്‍ മത്സരം ആവേശകരമാകുമെന്നുറപ്പാണ്.

First published: June 19, 2019, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading