പൊരുതാനുറച്ച് ദക്ഷിണാഫ്രിക്ക; ന്യൂസിലന്‍ഡിന് 242 റണ്‍സ് വിജയലക്ഷ്യം
അംലയുടെയും റാസി വാന്‍ഡര്‍ ഡുസ്സന്റെയും അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് പ്രോട്ടീസിന്റെ പോരാട്ടം
news18
Updated: June 19, 2019, 8:51 PM IST

new zealand
- News18
- Last Updated: June 19, 2019, 8:51 PM IST
ബര്‍മിംഗ്ഹാം: സെമി ഫൈനല്‍ പ്രതീക്ഷകള്‍ ബാക്കിയാകണമെങ്കില്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ലെന്ന തിരിച്ചറിവില്‍ കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്ക കിവികള്ക്ക മുമ്പില്‍ 242 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. ഹാഷിം അംലയുടെയും റാസി വാന്‍ഡര്‍ ഡുസ്സന്റെയും അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് പ്രോട്ടീസിന്റെ പോരാട്ടം.
സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായിടത്തു നിന്നാണ് ദക്ഷിണാഫ്രിക്ക പൊരുതി നോക്കിയത്. മഴ ബാറ്റിങ് ദുഷ്കരമാക്കിയ പിച്ചില്‍ കരുതലോടെയാണ് നായകന് ഫാഫ് ഡുപ്ലസിയും ഹാഷിം അംലയും ടീമിനെ മുന്നോട്ട് നയിച്ചത്. മഴമൂലം ടോസിങ് വൈകിയതിനാല്‍ 49 ഓവര്‍ മാത്രമാണ് മത്സരം. Also Read: 'മത്സരത്തലേന്ന് റസ്റ്റോറന്റില്‍ താരങ്ങളുടെ ഏറ്റമുട്ടല്‍ ?' ചോദ്യം ആവര്‍ത്തിച്ചാല്‍ ഇറങ്ങിപോകുമെന്ന് അഫ്ഗാന് നായകന്
83 പന്തില്‍ 55 റണ്‍സെടുത്ത ഹാഷിം അംലയെ മിച്ചല്‍ സാന്റനറാണ് വീഴ്ത്തിയത്. പിന്നീട് വാന്‍ഡര്‍ ഡുസ്സന്‍ (67) ഡേവിഡ് മില്ലര്‍ (36), മാര്‍ക്രം (38) എന്നിവരുടെ പ്രകടനമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്ഗൂസന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് ലോക്കി ഫെര്ഗൂസന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായിടത്തു നിന്നാണ് ദക്ഷിണാഫ്രിക്ക പൊരുതി നോക്കിയത്. മഴ ബാറ്റിങ് ദുഷ്കരമാക്കിയ പിച്ചില്‍ കരുതലോടെയാണ് നായകന് ഫാഫ് ഡുപ്ലസിയും ഹാഷിം അംലയും ടീമിനെ മുന്നോട്ട് നയിച്ചത്. മഴമൂലം ടോസിങ് വൈകിയതിനാല്‍ 49 ഓവര്‍ മാത്രമാണ് മത്സരം.