നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ENG vs NZ | ന്യൂസിലന്‍ഡ് വനിതാ ടീമിന് നേരെ ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

    ENG vs NZ | ന്യൂസിലന്‍ഡ് വനിതാ ടീമിന് നേരെ ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

    ടീം ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ ബോംബ് സ്ഥാപിക്കുമെന്ന സന്ദേശമാണ് ലഭിച്ചത്. നേരത്തെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ന്യൂസിലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം പാകിസ്താന്‍ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു.

    News18

    News18

    • Share this:
      സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ന്യൂസിലന്‍ഡിന്റെ പുരുഷ ടീം പാക് പര്യടനം റദ്ദാക്കിയതിന് പിന്നാലെ ന്യൂസീലന്‍ഡ് വനിതാ ടീമിന് നേരെ ബോംബ് ഭീഷണി. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് വനിതാ ടീമിനാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

      ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനായി കിവീസ് വനിതകള്‍ ഇപ്പോള്‍ ലെസ്റ്ററിലാണുള്ളത്. ടീം ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ ബോംബ് സ്ഥാപിക്കുമെന്ന സന്ദേശമാണ് ലഭിച്ചതെന്നാണ് സൂചന. ഇവര്‍ നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തില്‍ ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ട്. ഇതേത്തുടര്‍ന്ന് ന്യൂസീലന്‍ഡ് ടീമിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് നടക്കേണ്ട മത്സരവുമായി മുന്നോട്ടു പോകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

      'ന്യൂസിലന്‍ഡ് വനിതാ ടീം ലെസ്റ്ററിലെത്തിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ അവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ടീമിന്റെ പരിശീലനം ഉപേക്ഷിച്ചെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാജമാണ്. യാത്രാക്ഷീണം നിമിത്തമാണ് അവര്‍ തിങ്കളാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്നത്. ഈ വിഷയത്തെക്കുറിച്ച് ന്യൂസിലന്‍ഡ് ബോര്‍ഡ് ഇനിയും പ്രതികരിക്കുന്നതായിരിക്കില്ല' - ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

      നേരത്തെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ന്യൂസിലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം പാകിസ്താന്‍ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ പുരുഷ വനിതാ ടീമുകള്‍ അടുത്ത മാസം നടത്തേണ്ടിയിരുന്ന പാകിസ്താന്‍ പര്യടനവും റദ്ദാക്കിയിരുന്നു.

      PAK vs ENG | സുരക്ഷാ ഭീഷണി: ന്യൂസിലന്‍ഡിന് പിന്നാലെ പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട്

      ന്യൂസിലന്‍ഡിനു പിന്നാലെ പാകിസ്താന്‍ പര്യടനത്തില്‍ നിന്നു പിന്മാറ്റം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പാക് പര്യടനം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.

      'ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഒക്ടോബറില്‍ പാകിസ്താനില്‍ രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിക്കാമെന്ന് ഈ വര്‍ഷം ആദ്യം ഞങ്ങള്‍ സമ്മതിച്ചിരുന്നു. ഇതിനൊപ്പം വനിതാ ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിനും പദ്ധതിയിട്ടിരുന്നു. ഈ പര്യടനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരു യോഗം ചേര്‍ന്നു. അവിടെ നിന്നുള്ള തീരുമാനപ്രകാരം പുരുഷ, വനിതാ ടീമുകളുടെ പാക് പര്യടനത്തില്‍നിന്ന് ഞങ്ങള്‍ പിന്‍മാറുകയാണ്' - ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

      സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പര്യടനത്തില്‍ നിന്ന് പിന്മാറിയതിന്റെ പിന്നാലെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പാക് പര്യടനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തിയത്.

      'താരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇംഗ്ലിഷ് ബോര്‍ഡ് എക്കാലവും പ്രാധാന്യം നല്‍കാറുണ്ട്. പാകിസ്താനില്‍ പര്യടനം നടത്തുന്നതിനേക്കുറിച്ച് ഇപ്പോള്‍ കടുത്ത ആശങ്ക ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവിടേക്കു പോകുന്നത് താരങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ബോര്‍ഡ് മനസ്സിലാക്കുന്നു'- ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു.
      Published by:Sarath Mohanan
      First published:
      )}