ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ 66 റൺസിന്റെ ഉജ്ജ്വല ജയവുമായി ന്യൂസിലാൻഡ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ന്യൂസിലാൻഡിലെ സെഡൺ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഡിവോൺ കോൺവെയുടെയും, അരങ്ങേറ്റക്കാരൻ വിൽ യങ്ങിന്റെയും അർദ്ധ സെഞ്ച്വറി മികവിലാണ് ന്യൂസിലാൻഡ് കൂറ്റൻ സ്കോറിലെത്തിയത്. ന്യൂസിലാൻഡ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്ങ്സ് നിശ്ചിത 20 ഓവറിൽ 144 റൺസിന് അവസാനിച്ചു.
Also Read-
ഹാർദിക് പാണ്ഡ്യയെക്കൊണ്ട് പന്തെറിയിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോഹ്ലി, തീരുമാനത്തെ ശക്തമായി വിമർശിച്ച് സെവാഗ്
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന്റെ ഓപ്പണർ ഫിൻ അലനെ ഡക്കിന് പുറത്താക്കികൊണ്ട് നസും അഹമദ് കളി വരുതിയിലാക്കാൻ ശ്രമിച്ചു. ഫിൻ അലന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്നത്തേത്. എന്നാൽ അതിനുശേഷം വന്ന ഡിവോൺ കോൺവെ പ്രതിസന്ധി ഘട്ടത്തിൽ നിന്നും ന്യൂസിലാൻഡിനെ കൈ പിടിച്ചുയർത്തി. ഏഴാമത്തെ ഓവറിൽ ന്യൂസിലാൻഡ് സ്കോർ 53ൽ നിൽക്കുമ്പോൾ ഓപ്പണറായ മാർട്ടിൻ ഗുപ്റ്റിലും 35 റൺസോടെ കൂടാരം കയറി.
Also Read-
India Vs England 3rd ODI| ഇന്ത്യ- ഇംഗ്ലണ്ട് ആവേശകരമായ ഏകദിന പരമ്പരയുടെ 'ഫൈനൽ' ഇന്ന്
പിന്നീട് വന്ന വിൽ യങ്ങ്, ഡിവോൺ കോൺവെയുടെ ഒപ്പം ചേർന്ന് ബംഗ്ലാദേശ് ബൗളർമാരെ ശെരിക്കും അടിച്ച് പറത്തി. മൂന്നാം വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ന്യൂസിലാൻഡ് സ്കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്.
52 പന്തിൽ നിന്നും പുറത്താകാതെ 11 ഫോറും, 3 സിക്സറും അടക്കം 92 റൺസാണ് ഡിവോൺ കോൺവെ അടിച്ച് കൂട്ടിയത്. 30 പന്തിൽ നിന്നും 4 സിക്സറും, 2 ഫോറും സഹിതം 53 റൺസാണ് വിൽ യങ് നേടിയത്. പതിനേഴാം ഓവറിന്റെ അവസാന പന്തിൽ മഹെദി ഹസ്സൻ വിൽ യങ്ങിനെ അഫീഫ് ഹുസൈന്റെ കൈകളിൽ എത്തിച്ചു.
Also Read-
ലിവർപൂൾ താരം മുഹമ്മദ് സലായെ പുകഴ്ത്തി ആരാധകർ
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിരയിൽ അഫീഫ് ഹുസൈൻ ഒഴികെ മറ്റാർക്കും തന്നെ പറയത്തക്ക പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. 33 പന്തിൽ നിന്നും 45 റൺസാണ് അഫീഫ് നേടിയത്. സ്കോർ 50 എത്തുമ്പോഴേക്കും ബംഗ്ലാദേശിന് 4 വിക്കറ്റുകൾ നഷ്ടമായിരുന്നു. 6 ബാറ്റ്സ്മാന്മാർ രണ്ടക്കം തികയ്ക്കാതെ പുറത്ത് പോയി. ഇന്ത്യൻ വംശജനായ ഇഷ് സോധി നാലോവറുകളിൽ 28 റൺസ് മാത്രം വിട്ട് കൊടുത്തുകൊണ്ട് 4 വിക്കറ്റുകൾ നേടി.
Also Read-
'കോഹ്ലിയുടെ മോശം ക്യാപ്റ്റൻസി ഇന്ത്യക്ക് ലോകകപ്പും നഷ്ടപ്പെടുത്തിയേക്കും' -മൈക്കൽ വോൺ
ബംഗ്ലാദേശിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ് ഐ സി സി റാങ്കിങ്ങിൽ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ന്യൂസിലാൻഡ് നേട്ടം കരസ്ഥമാക്കിയത്. 123 പോയിന്റോടെ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കും ന്യൂസിലാന്‍ഡിനും 118 പോയിന്റ് വീതമാണുള്ളത്.
News summary: New Zealand won the first T20 against Bangladesh by 66 runs
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.