മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടത്തില്‍ ആദ്യ പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സുവര്‍ണ്ണ നേട്ടം. ഈ ലോകകപ്പില്‍ ആദ്യ പവര്‍പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ ടീമായാണ് ഇന്ത്യ മാറിയത്. ഇന്നത്തെ മത്സരത്തില്‍ ആദ്യ പത്ത് ഓവറില്‍ ഒരുവിക്കറ്റിന് 27 റണ്‍സ് മാത്രമാണ് കിവികള്‍ക്ക് നേടാന്‍ കഴിഞ്ഞത്. ആദ്യ പവര്‍പ്ലേയില്‍ കുറവ് റണ്‍സ് നേടിയ ടീമെന്ന നാണക്കേട് ഇന്ത്യന്‍ ടീമിന്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്.
ഇംഗ്ലണ്ടിനെതിരായ ലീഗ് മത്സരത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെടുത്ത ഇന്ത്യയുടെ പ്രകടനമായിരുന്നു കുറവ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമതുണ്ടായത്. ഇന്ന് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഈ നാണക്കേടിന്റെ റെക്കോര്‍ഡ് കിവികളുടെ പേരില്‍ ചേര്‍ക്കപ്പെട്ടു.
ബിര്‍മിങ്ഹാമില്‍ നടന്ന മത്സരത്തിലായിരുന്നു ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ 10 ഓവറില്‍ 28 റണ്‍സ് മാത്രം നേടിയത്. ആദ്യ പവര്‍പ്ലേയിലെ കുറഞ്ഞ മൂന്നാമത്തെ ടോട്ടല്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് നേടിയ 29 ന് 2 ആണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.