സച്ചിൻ അന്വേഷിച്ച ആ ആരാധകനെ ന്യൂസ്18 കണ്ടെത്തി; അങ്ങ് ചെന്നൈയിൽ നിന്ന്

സച്ചിന്റെ കരിയറിൽ ഏറെ ഗുണം ചെയ്ത ആ നിരീക്ഷണം വർഷങ്ങൾക്കിപ്പുറം സച്ചിൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചപ്പോഴാണ് ലോകം അറിയുന്നത്.

News18 Malayalam | news18-malayalam
Updated: December 15, 2019, 2:06 PM IST
സച്ചിൻ അന്വേഷിച്ച ആ ആരാധകനെ ന്യൂസ്18 കണ്ടെത്തി; അങ്ങ് ചെന്നൈയിൽ നിന്ന്
sachin fan
  • Share this:
19 വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ഓസീസുമായുള്ള ടെസ്റ്റ് മത്സരത്തിന് ശേഷം താജ് ഹോട്ടലിൽ വിശ്രമിക്കുന്ന സച്ചിൻ തെണ്ടുൽക്കർക്ക് ചായകൊടുക്കാൻ ജീവനക്കാരൻ റൂമിലെത്തി. ക്രിക്കറ്റ് ദൈവത്തെ ആദ്യമായി നേരിൽ കണ്ടതിന്റെ അമ്പരപ്പോടെ ആ ആരാധകൻ തന്റെ നിരീക്ഷണം സച്ചിനുമായി പങ്കുവച്ചു.

also read:മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നിൽ മോഹൻലാൽ ഫാൻസല്ല; വിവാദങ്ങൾ ചിത്രത്തെ ബാധിച്ചിട്ടില്ലെന്നും സംവിധായകൻ

സച്ചിന്റെ കരിയറിൽ ഏറെ ഗുണം ചെയ്ത ആ നിരീക്ഷണം വർഷങ്ങൾക്കിപ്പുറം സച്ചിൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചപ്പോഴാണ് ലോകം അറിയുന്നത്.

അന്ന് പറഞ്ഞത് എന്ത്?

അക്കാലത്ത് സച്ചിൻ ഉപയോഗിച്ചിരുന്ന ആം ഗാർഡ്(arm guard) സച്ചിന്റെ ബാറ്റിങിനെ ബാധിക്കുന്നുണ്ട്. കൈപാദത്തിന് അടുപ്പിച്ച് ധരിച്ചിരുന്ന ആം ഗാർഡ് ബാറ്റിന്റെ സ്വിങിന് തടസ്സമാകുന്നു.

ശരിവച്ച് സച്ചിൻ

സംഗതി ശരിയാണ്. ആം ഗാർഡിൽ ചില മാറ്റം വരുത്തേണ്ടതുണ്ട്. അവിടന്നങ്ങോട്ട് സച്ചിൻ തന്റെ ആം ഗാർഡിൽ ചില പരിഷ്കാരങ്ങൾ വരുത്തി. ആം ഗാർഡ് ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു.

ആരാണ് ആ ആരാധകൻ

ചെന്നൈ പെരമ്പൂർ സ്വദേശി ഗുരുപ്രസാദ്.
'വർഷങ്ങൾക്കിപ്പുറവും സച്ചിൻ തന്നെ ഓർത്തിരിക്കുന്നുവെന്നത്
സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് ഗുരുപ്രസാദ് ന്യൂസ്18നോട്'. 'സച്ചിൻ നിങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടവനാണ്'. 'ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ'

സച്ചിനല്ലേ ....അവസാനം പറഞ്ഞ ആ ആഗ്രഹം നടക്കുമായിരിക്കും 
Published by: Gowthamy GG
First published: December 15, 2019, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading