ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്; തിരുത്തിയത് 22 വര്‍ഷം പഴക്കമുള്ള ചരിത്രം
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്; തിരുത്തിയത് 22 വര്‍ഷം പഴക്കമുള്ള ചരിത്രം
രണ്ട് ഇന്നിംഗ്സിലുമായി 6 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം. അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡിവോണ്‍ കോണ്‍വേ, റോറി ബേണ്‍സ് എന്നിവര്‍ മാന്‍ ഓഫ് ദി സീരീസ് പങ്കിട്ടു.
ENG vs NZ
Last Updated :
Share this:
22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ് ടീം. 2014ല്‍ ശ്രീലങ്കയോട് തോറ്റതിനു ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമാകുന്നത്. എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ട് ഇന്നിംഗ്സിലുമായി 6 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം. അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡിവോണ്‍ കോണ്‍വേ, റോറി ബേണ്‍സ് എന്നിവര്‍ മാന്‍ ഓഫ് ദി സീരീസ് പങ്കിട്ടു.
പരിക്കേറ്റ കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ടോം ലതാമായിരുന്നു ടീമിനെ നയിച്ചത്. ടോം ലതാം തന്നെയാണ് ബൗണ്ടറിയിലൂടെ വിജയറണ്‍ നേടിയതും. 23 റണ്‍സുമായി ലാഥം പുറത്താകാതെ നിന്നു. കഴിഞ്ഞ ഏതാനും മാസമായി കൈ മുട്ടിലെ പ്രശ്നങ്ങള്‍ വില്യംസണിനെ വലയ്ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഐ പി എല്ലിലെ ആദ്യ മത്സരങ്ങളും ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശിന് എതിരായ വൈറ്റ്ബോള്‍ പരമ്പരയും വില്യംസണിന് നഷ്ടമായിരുന്നു. എഡ്ജ്ബാസ്റ്റണില് നടന്ന മത്സരത്തില്‍ 38 റണ്‍സ് ലക്ഷ്യവുമായാണ് ന്യൂസീലന്‍ഡ് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയത്. ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചരിത്രവിജയത്തിലെത്തുകയായിരുന്നു. നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ സന്ദര്‍ശകര്‍ ലക്ഷ്യം മറികടന്നു.
രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേര്‍ന്ന ട്രെന്റ് ബോള്‍ട്ട് രണ്ട് ഇന്നിങ്സില്‍ നിന്നുമായി ആറ് വിക്കറ്റുകളാണ് പിഴുതത്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 303 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ കിവീസ് 388 റണ്‍സ് സ്കോര്‍ ചെയ്തു. ഇതോടെ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ നിര്‍ണായകമായ 85 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തകര്‍ച്ചയാണ് കണ്ടത്. മൂന്നു വീതം വിക്കറ്റെടുത്ത നീല്‍ വാഗ്നറുടേയും മാറ്റ് ഹെന്‍ട്രിയുടേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റേയും അജാസ് പട്ടേലിന്റേയും ബൗളിങ് ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 122 റണ്‍സിന് ഓള് ഔട്ടായ ആതിഥേയര്‍ക്ക് ന്യൂസീലന്‍ഡിന് മുന്നില്‍ 38 റണ്‍സിന്റെ വിജയലക്ഷ്യമുയര്ത്താനെ കഴിഞ്ഞുള്ളൂ.
ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ന്യൂസീലന്‍ഡിന് ടീമിനു ഈ വിജയം കരുത്ത് പകരുമെന്നത് ഉറപ്പാണ്. ജൂണ്‍ 18നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുന്നത്. നിലവിലെ ടെസ്റ്റ് റാങ്കിംഗ് അനുസരിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് രണ്ടാമതുമാണ്. അതുകൊണ്ട് തന്നെ ആവേശകരമായ പോരാട്ടത്തിനാകും ഫൈനല്‍ സാക്ഷ്യം വഹിക്കുക. ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐ സി സിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐ സി സി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്പ്യന്‍ഷിപ്പ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.