• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചിലപ്പോഴൊക്കെ 'അഭിനയം' ഓവറായെന്ന് സമ്മതിച്ച് നെയ്മർ

News18 Malayalam
Updated: July 30, 2018, 1:27 PM IST
ചിലപ്പോഴൊക്കെ 'അഭിനയം' ഓവറായെന്ന് സമ്മതിച്ച് നെയ്മർ
News18 Malayalam
Updated: July 30, 2018, 1:27 PM IST
സാവോ പോളോ: കളിക്കളത്തിൽ ചിലപ്പോഴൊക്കെ അഭിനയം ഓവറാക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. റഷ്യൻ ലോകകപ്പിലെ നെയ്മറിന്റെ ‘വീഴ്ചകൾ’സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പരിഹാസങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിലൂടെയാണ് നെയ്മർ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്.

റഷ്യൻ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ ബൽജിയത്തോട് തോറ്റു പുറത്തായശേഷം തന്റെ പ്രതികരണങ്ങളെല്ലാം നെയ്മർ ഇന്‍സ്റ്റഗ്രാമിൽ മാത്രമായി ഒതുക്കിയിരുന്നു. ലോകകപ്പ് തോൽവിക്കുശേഷം താൻ മാധ്യമങ്ങളോട് സംസാരിക്കാതിരുന്നതിന്റെ കാരണവും ഈ വിഡിയോയിൽ നെയ്മർ വ്യക്തമാക്കുന്നുണ്ട്.

തോൽവിയേക്കുറിച്ച് നെയ്മർ നിശബ്ദത പാലിച്ചതും താരത്തിന്റെ സ്വഭാവത്തെക്കുറിച്ച് പരാതി ഉയരാൻ ഇടയാക്കിയിരുന്നു. ലോകകപ്പിൽ രണ്ട് ഗോൾ നേടിയെങ്കിലും ഇതിനെക്കാൾ ചർച്ചയായത് ചെറിയ ഫൗളുകൾക്ക് പോലും മൈതാനത്ത് വീണുരുളുന്ന നെയ്മറിന്റെ അമിതാഭിനയത്തെ കുറിച്ചായിരുന്നു.

'ഫൗൾ ചെയ്യപ്പെടുമ്പോഴുള്ള പ്രതികരണത്തിൽ ഞാൻ അതിശയോക്തി കലർത്തുകയാണെന്ന് നിങ്ങൾക്കു തോന്നിയിട്ടുണ്ടാകും. ശരിയാണ്. ചില സമയത്ത് ഞാൻ അതിശയോക്തി കലർത്താറുണ്ട്. പക്ഷേ, കളത്തിൽ ഞാൻ അനുഭവിക്കുന്ന ഫൗളുകളും അതു സമ്മാനിക്കുന്ന വേദനകളുമോ? അവ വാക്കുകൾക്ക് അതീതമാണ് '- നെയ്മർ പറയുന്നു.

'പുതിയൊരു മനുഷ്യനാകാൻ ശ്രമിക്കും'

അഭിമുഖങ്ങളൊന്നും നൽകാതിരുന്നത് അഭിനന്ദനങ്ങൾ മാത്രമേ ഏറ്റുവാങ്ങൂ എന്നുള്ളതുകൊണ്ടല്ല. എപ്പോഴും നിങ്ങളെ നിരാശപ്പെടുത്താൻ എനിക്കറിയാത്തതുകൊണ്ടാണ്. എന്റെ പെരുമാറ്റം ചിലപ്പോൾ മാന്യമല്ലാതെ പോകുന്നത് ഞാൻ മോശക്കാരനായതുകൊണ്ടുമല്ല. നിരാശ പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും എനിക്കറിയാത്തതുകൊണ്ടാണ്.

എന്റെ ഉള്ളിൽ ഒരു പയ്യനുണ്ട്. ചില സമയത്ത് അവൻ ലോകത്തെ സന്തോഷിപ്പിക്കും. മറ്റു ചിലപ്പോൾ ലോകത്തെ മുഴുവൻ വെറുപ്പിക്കുകയും ചെയ്യും. ഈ പയ്യനെ ഉള്ളിൽ ഊർജസ്വലനാക്കി നിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഈ പയ്യനെ കളത്തിൽ പുറത്തെടുക്കാൻ താൽപര്യവുമില്ല. ഞാൻ കൂടുതലായി വീഴുന്നുവെന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, ഞാൻ വീഴുന്നതല്ലെന്നതാണ് വസ്തുത. പലപ്പോഴും തട്ടിവീഴുകയാണ്. ശസ്ത്രക്രിയയ്ക്ക് വിധേയമായ കാലുകളിൽ ചവിട്ടുമ്പോഴുണ്ടാകുന്നതിലും വലിയ വേദനയാണ് അതു സമ്മാനിക്കുന്നത്.
Loading...

നിങ്ങളുടെ വിമർശനങ്ങൾ അല്‍പം വൈകിയാണെങ്കിലും ഞാൻ ഏറ്റെടുക്കുന്നു. വൈകിയാണെങ്കിലും ഉള്ളിലേക്കു നോക്കി പുതിയൊരു മനുഷ്യനാകാനും ശ്രമിക്കുന്നു. തീർത്തും തുറന്ന ഹൃദയത്തോടെയാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്. വീണുപോയി, ശരിയാണ്. എങ്കിലും വീണുപോകുന്നവർക്കു മാത്രമേ സ്വയം പിടിച്ചെഴുന്നേൽപ്പിക്കാനാകൂ- നെയ്മർ പറയുന്നു.

 
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...