Neymar Banned For Two Games| ഫ്രഞ്ച് ലീഗിലെ കയ്യാങ്കളി; നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്

ആൽവാരോയുടെ മുഖത്താണ് അടിക്കേണ്ടിയിരുന്നതെന്നും അത് ചെയ്യാത്തതിൽ സങ്കടമുണ്ടെന്നും

News18 Malayalam | news18-malayalam
Updated: September 17, 2020, 1:15 PM IST
Neymar Banned For Two Games| ഫ്രഞ്ച് ലീഗിലെ കയ്യാങ്കളി; നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്
ആൽവാരോയുടെ മുഖത്താണ് അടിക്കേണ്ടിയിരുന്നതെന്നും അത് ചെയ്യാത്തതിൽ സങ്കടമുണ്ടെന്നും
  • Share this:
തിങ്കളാഴ്ച്ച നടന്ന പിഎസ്ജി-മാഴ്സ മത്സരത്തിനിടെ ഉണ്ടായ കയ്യാങ്കളിയിൽ പിഎസ്ജി താരം നെയ്മർക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. മാഴ്സ താരം അൽവാരോ ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ നെയ്മർ ഇടിച്ചിരുന്നു. അതേസമയം, ഗോൺസാലസ് വംശീയമായി അധിക്ഷേപ്പിച്ചെന്ന നെയ്മറുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും ലീഗ് 1 സംഘാടകരുടെ പ്രസ്താവനയിൽ പറയുന്നു.

പി.എസ്.ജിയുടെ ഡിഫന്‍ഡര്‍ ലെവിന്‍ കുര്‍സാവയെ ആറു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്. മാഴ്‌സ താരം ജോര്‍ദാന്‍ അമാവിക്ക് മൂന്നു മത്സരങ്ങളിൽ നിന്നും വിലക്കി.




ഇഞ്ചുറി ടൈമിലായിരുന്നു ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. നെയ്മർ ഉൾപ്പെടെ അഞ്ച് പേർക്ക് റെഡ് കാർഡ് കിട്ടി. 12 താരങ്ങൾക്ക് മഞ്ഞക്കാർഡും ലഭിച്ചു. നെയ്മറിന് പുറമേ പിഎസ്ജി താരങ്ങളായ ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരദേസ് എന്നിവര്‍ക്കും മാഴ്‌സയില്‍ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്.



മത്സരത്തില്‍ പി.എസ്.ജി ഒരു ഗോളിന് തോൽക്കുകയും ചെയ്തിരുന്നു. കയ്യാങ്കളിക്കിടെ മാഴ്‌സ താരം ആല്‍വാരോയുടെ തലയ്ക്ക് പിറകില്‍ അടിച്ചതിനായിരുന്നു നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചതാണ് അടിക്കാൻ കാരണമെന്ന് നെയ്മർ പിന്നീട് ട്വിറ്ററിലൂടെ ആരോപിച്ചു.

ആൽവാരോയുടെ മുഖത്താണ് അടിക്കേണ്ടിയിരുന്നതെന്നും അത് ചെയ്യാത്തതിൽ സങ്കടമുണ്ടെന്നും പറഞ്ഞ നെയ്മർ ആൽവാരോയ്ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ട്വീറ്റ് ചെയ്ത നെയ്മർ തെറി വിളിയും നടത്തി.

എന്നാല്‍ നെയ്മറിന് പരാജയം ഉള്‍ക്കൊള്ളാന്‍ അറിയില്ലെന്നും ഗ്രൗണ്ടില്‍ സംഭവിക്കുന്നത് ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയില്ലെന്നും ആല്‍വാരോ പ്രതികരിച്ചു. ആൽവാരോ വ്യക്തിത്വമില്ലാത്ത ആളാണെന്നായിരുന്നു നെയ്മറിന്റെ പ്രതികരണം.
Published by: Naseeba TC
First published: September 17, 2020, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading