HOME » NEWS » Sports » NEYMAR GETS A TWO MATCH BAN FROM LIGUE1 AFTER HIS MISCONDUCT IN THE GAME JK INT

മോശം പെരുമാറ്റത്തിന് ശിക്ഷ : നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗിലെ മത്സരത്തില്‍ ലില്ലെ താരം തിയാഗോ ഡാലോയുമായി കൊമ്പ് കോര്‍ത്ത പിഎസ്ജി താരം നെയ്മര്‍ക്ക് ലീഗിലെ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വിലക്ക്

News18 Malayalam | news18-malayalam
Updated: April 9, 2021, 8:11 PM IST
മോശം പെരുമാറ്റത്തിന് ശിക്ഷ : നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്
നെയ്മര്‍
  • Share this:
കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗിലെ മത്സരത്തില്‍ ലില്ലെ താരം തിയാഗോ ഡാലോയുമായി കൊമ്പ് കോര്‍ത്ത പിഎസ്ജി താരം നെയ്മര്‍ക്ക് ലീഗിലെ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വിലക്ക്. ഡാലോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച രണ്ടാം മഞ്ഞക്കാര്‍ഡും മാ ഓര്‍ഡറുമായി കളം വിട്ട നെയ്മറും പിന്നാലെ ചുവപ്പ് കാര്‍ഡ് കിട്ടിയ ഡാലോയും തമ്മില്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോകും വഴി ഉന്തുംതള്ളുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്രഞ്ച് പ്രഫഷനല്‍ ലീഗിന്റെ അച്ചടക്ക സമിതി വിലക്ക് പ്രഖ്യാപിച്ചത്. ഡാലോയ്ക്ക് അടുത്ത ലീഗ് മത്സരത്തില്‍ വിലക്കുണ്ട്.

മത്സരത്തില്‍ പിഎസ്ജിയെ തോല്‍പ്പിച്ച ലില്ലെ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 1-0നു ആണ് പിഎസ്ജി ലില്ലെയോട് തോറ്റത്. ലീഗില്‍ സ്ട്രാട്‌സ്ബര്‍ഗ്, സെന്റ് ഏറ്റീനി എന്നിവര്‍ക്കെതിരെ ഉള്ള മത്സരങ്ങള്‍ ആണ് നെയ്മര്‍ക്ക് നഷ്ടമാവുക. കഴിഞ്ഞ 15 ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്കിടെ മൂന്നാം തവണയാണ് നെയ്മര്‍ ചുവപ്പ് കാര്‍ഡ് വാങ്ങുന്നത്. പരുക്ക് മൂലം മത്സരങ്ങള്‍ നഷ്ടപ്പെട്ട താരത്തിന് തന്റെ പെരുമാറ്റത്തിന്റെ പേരിലും മത്സരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്.

അതേസമയം, ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് നിലവിലെ ജേതാക്കളായ ബയേണ്‍ മ്യുനിക്കിനെ 3-2നു തോല്‍പ്പിച്ചു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ടീമിന് വിജയം നേടിക്കൊടുത്തത്. മത്സരത്തില്‍ എംബാപ്പെയുടെയും മാര്‍ക്വീഞ്ഞോസിന്റെയും ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നെയ്മറായിരുന്നു. ബയേണിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മൂന്ന് എവേ ഗോളുകള്‍ നേടാന്‍ കഴിഞ്ഞത് ഫ്രഞ്ച് ക്ലബ്ബിന് രണ്ടാം പാദത്തില്‍ മുന്‍തൂക്കം നല്‍കും. ഏപ്രില്‍ 14നാണ് രണ്ടാം പാദ മത്സരം നടക്കുക.
Published by: Jayesh Krishnan
First published: April 9, 2021, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories