• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നെയ്മറുടെ തേരിലേറി കാനറികള്‍ ഇറങ്ങുന്നു ഏഴടിയുടെ പാപക്കറ കഴുകിക്കളയാന്‍

news18india
Updated: June 17, 2018, 7:27 PM IST
നെയ്മറുടെ തേരിലേറി കാനറികള്‍ ഇറങ്ങുന്നു ഏഴടിയുടെ പാപക്കറ കഴുകിക്കളയാന്‍
news18india
Updated: June 17, 2018, 7:27 PM IST
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ബെലൊ ഹൊറിസോഞ്ചിലെ ആ രാത്രി ലോകത്തെ ഒരു ബ്രസീല്‍ ആരാധകനും മറക്കില്ല. ജര്‍മ്മനിയുടെ ഏഴടിയേറ്റു തകര്‍ന്നടിഞ്ഞ ബ്രസീല്‍. എന്നാലിതാ ഇത്തവണ സ്വന്തംനാട്ടിലേറ്റ ലോകകപ്പ് നാണക്കേടിന്റെ കറ കഴുകിക്കളയാന്‍ കാനറികള്‍ ഇറങ്ങുകയാണ്. ഗ്രൂപ്പ് ഇയില്‍ യൂറോപ്പിന്റെ അതിവേഗക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍.

റൊണാള്‍ഡോ, മെസി എന്നിവര്‍ക്കു ശേഷം ഇനി നെയ്മറുടെ ഊഴമാണ്. ഓസ്ട്രിയക്കെതിരായ സന്നാഹ മത്സരത്തിലെ ഗോള്‍ നേട്ടത്തോടെ പരിക്കില്‍ നിന്നുള്ള മടങ്ങിവരവ് നെയ്മര്‍ ആഘോഷിച്ചു കഴിഞ്ഞു. ഇനി ലോകവേദിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുറച്ചാകും നെയ്മര്‍ ഇന്ന് ബൂട്ടുകെട്ടുന്നത്.



പലപ്പോഴും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബലന്‍ ഡി ഓര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു നെയ്മര്‍. എന്നാലിതാ ഇന്ന് ലോകകപ്പിലെ ആദ്യമല്‍സരത്തിനിറങ്ങും മുന്‍പ് നെയ്മര്‍ ഫുട്ബോള്‍ ലോകത്തെയാകെ ഞെട്ടിക്കുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരന്‍ താന്‍ തന്നെയാണെന്നായിരുന്നു പ്രഖ്യാപനം. അതിനി കളത്തില്‍ നെയ്മര്‍ക്ക് തെളിയിക്കണം. മെസിയും റൊണാള്‍ഡോയും അന്യഗ്രഹ ജീവികളാണെന്നും ഭൂമിയിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ താനാണെന്നുമായിരുന്നു പ്രഖ്യാപനം.



എങ്കിലും ജര്‍മ്മനിയില്‍ നിന്നേറ്റ ഏഴടിയുടെ സങ്കടം തീര്‍ക്കണമെങ്കില്‍ റോസ്റ്റോവ് സ്റ്റേഡിയത്തില്‍ നെയ്മര്‍ക്കും കൂട്ടര്‍ക്കും ഇന്ന് ഗോള്‍ അടിച്ചു കൂട്ടണം. യോഗ്യതാറൗണ്ടില്‍ 18 മല്‍സരത്തില്‍ ഒന്നില്‍ മാത്രമാണ് ബ്രസീല്‍ തോല്‍വിയറിഞ്ഞത്. എന്നാല്‍ 41 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചു.



നെയ്മര്‍, റൊണാള്‍ഡോയും റോണാള്‍ഡിന്യോയും റോബര്‍ട്ടോ കാര്‍ലോസും കഴിഞ്ഞായിരുന്നു ആ അവതാരം. സീക്കോയും റിവാള്‍ഡോയും റോമേരിയോയും ഇരുന്ന പടവുകളിലായിരുന്നു ബൂട്ടുകെട്ടല്‍. പെലെയുടേയും ഗരിഞ്ചയുടേയും കളികണ്ടുവളര്‍ന്ന അച്ഛന്‍ നെയ്മര്‍ കൈമാറിയതായിരുന്നു ആ കല.
സാംബയുടെ കടുതാളത്തിലേക്ക് കൂര്‍മബുദ്ധി ചാലിച്ച ചലനങ്ങള്‍. പ്രതിഭയുടെ വേറിട്ട മൈതാനമാണ് ലോകകപ്പ്. വീണൊടിഞ്ഞ കാലിന്റെ വേദനമാറ്റി നെയ്മര്‍ ഇന്ന് ആദ്യമായി ഇറങ്ങുകയാണ്. റോസ്തോവ് അരീനയുടെ ചരിത്രം തുടിക്കുന്ന മൈതാനത്തേക്ക്.
First published: June 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍