• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നെയ്‌മ‍ർ കരഞ്ഞത് എന്തിന്?

News18 Malayalam
Updated: June 23, 2018, 4:41 PM IST
നെയ്‌മ‍ർ കരഞ്ഞത് എന്തിന്?
News18 Malayalam
Updated: June 23, 2018, 4:41 PM IST
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ നെയ്‌മ‍ർ ഗോളടിച്ചു. കോസ്റ്റാറിക്കയ്ക്കെതിരായ മൽസരത്തിന്‍റെ ഇഞ്ച്വറി സമയം അവസാനിക്കുമ്പോഴായിരുന്നു നെയ്‌മ‍റുടെ ഗോൾ പിറന്നത്. ഗോളടിച്ച സന്തോഷത്തിൽ നെയ്‌മ‍ർ മുഖംപൊത്തി കരഞ്ഞു. എന്തിനാണ് അദ്ദേഹം കരഞ്ഞത്? അതിനുള്ള ഉത്തരം ബ്രസീലിയൻ സൂപ്പർ താരം തന്നെ നൽകിയിരിക്കുന്നു. ഏറെ ദുഷ്ക്കരമായ സമയം അതിജീവിച്ച സന്തോഷമാണ് തന്നെ കരയിപ്പിച്ചത്- നെയ്‌മ‍ർ പറയുന്നു. ലോകകപ്പ് കളിക്കാൻ റഷ്യയിൽ എത്താനാകുമെന്ന് പ്രതീക്ഷിച്ചതല്ല. തന്‍റെ ജീവിതത്തിൽ കാര്യങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നെയ്‌മ‍റുടെ വിശദീകരണം. പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്ന സഹകളിക്കാരുടെ പിന്തുണയ്ക്ക് ഒരുപാട് നന്ദി. ടൂർണമെന്‍റിന്‍റെ അവസാനം വരെ മികച്ച ഫോമിൽ പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് എന്ന സ്വപ്നമല്ല, ലക്ഷ്യം വളരെ സജീവമാണ്. മികച്ച കളി പുറത്തെടുത്ത സഹകളിക്കാരെ അഭിനന്ദിക്കുന്നതായും നെയ്‌മ‍ർ പറഞ്ഞു.

നെയ്‌മ‍റുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പിന്നീട് ട്വിറ്ററിൽ ഷെയർ ചെയ്തു...

 


First published: June 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...