നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും; ഫുട്ബോളിൽ നിന്നും വിരമിക്കുവാൻ ഒരുങ്ങുന്നതിന്റെ സൂചനകൾ നൽകി നെയ്മർ

    ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും; ഫുട്ബോളിൽ നിന്നും വിരമിക്കുവാൻ ഒരുങ്ങുന്നതിന്റെ സൂചനകൾ നൽകി നെയ്മർ

    29 കാരനായ നെയ്​മര്‍ 2010ലാണ്​ ബ്രസീലിനായി അരങ്ങേറിയത്. 114 മത്സരങ്ങളില്‍ ബ്രസീൽ ജേഴ്സി അണിഞ്ഞ് ഇറങ്ങിയ താരം ഇതുവരെ 69 ഗോളുകളും നേടിയിട്ടുണ്ട്.

    നെയ്മർ

    നെയ്മർ

    • Share this:
      ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ്​ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുണ്ടെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ. ഫുട്ബോളിൽ തന്നെ മനസുറപ്പിച്ച് കൂടുതൽ കാലം കളിക്കാൻ തനിക്ക് കഴിയുമോ എന്നതിൽ ഉറപ്പില്ലാത്തതുകൊണ്ടാണ് ഇത് പറയുന്നതെന്നും താരം വ്യക്തമാക്കി. ഡിഎസെഡ്എന്നിന്റെ ''നെയ്​മര്‍ ആന്‍ഡ്​ ദി ലൈന്‍ ഓഫ്​ കിങ്​സ്​' എന്ന ഡോക്യൂമെന്‍ററിയിലാണ്​ താരത്തിന്‍റെ പ്രതികരണം.

      ''ഖത്തറിലേത്​ എന്‍റെ അവസാനത്തെ ലോകകപ്പാകുമെന്ന്​ ഞാന്‍ കരുതുന്നു. ഞാന്‍ അത്​ അവസാനത്തെ ലോകകപ്പെന്ന പോലെയാണ്​ സമീപിക്കുന്നത്​. കൂടുതല്‍ കാലം കളിക്കാന്‍ കളിക്കാനുള്ള മനസ്സാന്നിധ്യം എനി​ക്കുണ്ടോയെന്ന്​ അറിയില്ല. ലോകകപ്പ്​​ നേടാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും. രാജ്യത്തിനായി ലോകകപ്പ് കിരീടം നേടുക എന്നത് എന്റെ ചെറുപ്പ കാലം മുതലുള്ള സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള കഠിന പരിശ്രമം തന്നെ ഞാൻ നടത്തും.'' - നെയ്​മര്‍ പറഞ്ഞു.


      29 കാരനായ നെയ്​മര്‍ 2010ലാണ്​ ബ്രസീലിനായി അരങ്ങേറിയത്. 114 മത്സരങ്ങളില്‍ ബ്രസീൽ ജേഴ്സി അണിഞ്ഞ് ഇറങ്ങിയ താരം ഇതുവരെ 69 ഗോളുകളും നേടിയിട്ടുണ്ട്. 2014, 2018 ലോകകപ്പുകളിലാണ് നെയ്മർ ബ്രസീലിനെ പ്രതിനിധീകരിച്ച് ഇറങ്ങിയിട്ടുള്ളത്.

      Also read- UEFA Nations League |യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; ബെന്‍സിമയും എംബപ്പെയും വിജയശില്‍പ്പികള്‍

      ക്ലബ് ഫുട്ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ നെയ്‌മർക്കു പക്ഷെ ബ്രസീലിയൻ ടീമിനൊപ്പം ഒരു കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്സ് സ്വർണവും മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. കോപ്പ അമേരിക്ക കിരീടവും ലോകകപ്പ് കിരീടവും ബ്രസീലിനൊപ്പം നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല. 2019 ൽ ബ്രസീലാണ് കോപ്പ അമേരിക്ക കിരീടം നേടിയതെങ്കിലും അന്ന് പരിക്കിന്റെ പിടിയിലായിരുന്ന താരം ടീമിൽ ഉൾപ്പെട്ടിരുന്നില്ല. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ ഫൈനലിൽ മെസ്സിയുടെ അർജന്റീനയോട് ഒരു ഗോളിന് തോറ്റ് കിരീടം അടിയറവ് വെക്കുകയായിരുന്നു.

      Also read- Ballon d'Or | ഏഴാം തവണയും മെസ്സി നേടുമോ? ബേലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന 30 അംഗ പട്ടിക പ്രഖ്യാപിച്ചു

      നെയ്മർ ബ്രസീലിനായി ഇറങ്ങിയ രണ്ട് ലോകകപ്പുകളിൽ, 2014ൽ സെമി ഫൈനലിലും 2018ൽ ക്വാർട്ടർ ഫൈനലിലും ബ്രസീൽ തോറ്റ് പുറത്താവുകയായിരുന്നു. അതിനാലാണ് 2022 ലെ ലോകകപ്പിൽ കിരീടം നേടാനുള്ള പരമാവധി അവസരവും താൻ പുറത്തെടുക്കുമെന്ന് താരം പറയുന്നത്.
      Published by:Naveen
      First published:
      )}