നെയ്മർ രക്ഷകനായി; കൊളംബിയയോട് തോൽവി ഒഴിവാക്കി ബ്രസീൽ
നെയ്മർ രക്ഷകനായി; കൊളംബിയയോട് തോൽവി ഒഴിവാക്കി ബ്രസീൽ
തന്റെ 61-ാമത് അന്താരാഷ്ട്ര ഗോൾ നേടിയ നെയ്മർ, ബ്രസീലിലെ ഗോൾവേട്ടക്കാരിൽ റൊണാൾഡോയെ പിന്നിലാക്കി
Last Updated :
Share this:
ഇഞ്ച്വറി ടൈമിൽ സൂപ്പർ താരം നെയ്മർ നേടിയ ഗോളിൽ കൊളംബിയയോട് സമനില നേടി ബ്രസീൽ. 1-2ന് പിന്നിൽനിന്ന് ബ്രസീൽ തോൽവി ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് നെയ്മർ രക്ഷകനായി അവതരിച്ചത്.
19-ാം മിനിട്ടിൽ കാസ്മിറോയുടെ ഗോളിൽ ബ്രസീൽ ലീഡെടുത്തെങ്കിലും ലൂയിസ് മുറേലിന്റെ ഇരട്ടഗോളുകൾ മഞ്ഞപ്പടയുടെ ആരാധകരെ സ്തംബ്ധരാക്കി. ഗോൾ മടക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവിൽ മത്സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോഴാണ് വഴിത്തിരിവായി നെയ്മറുടെ ഗോൾ പിറന്നത്.
മുൻനിരതാരങ്ങളായ ജെയിംസ് റോഡ്രിഗസ്, റഡാമെൽ ഫാൽക്കാവോ എന്നിവർ ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഉടനീളം കൊളംബിയ പുറത്തെടുത്തത്.
മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും അപരാജിതകുതിപ്പ് പതിനേഴാം മത്സരം വരെ നീട്ടാൻ ബ്രസീലിന് സാധിച്ചു. തന്റെ 61-ാമത് അന്താരാഷ്ട്ര ഗോൾ നേടിയ നെയ്മർ, ബ്രസീലിലെ ഗോൾവേട്ടക്കാരിൽ റൊണാൾഡോയെ പിന്നിലാക്കി. 77 ഗോൾ നേടിയ പെലെയ്ക്ക് പിന്നിലാണ് ഇനി നെയ്മറുടെ സ്ഥാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.