• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'അത് കരിയറിലെ മോശം നിമിഷം'


Updated: July 7, 2018, 11:20 PM IST
'അത് കരിയറിലെ മോശം നിമിഷം'

Updated: July 7, 2018, 11:20 PM IST
മോസ്കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായത് തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷമെന്ന് ബ്രസീലിയന്‍ സൂപ്പർ താരം നെയ്മര്‍. ആരാധകര്‍ക്ക് ഇന്‍സ്റ്റാഗ്രാം വഴി നല്കിയ സന്ദേശത്തിലാണ് നിരാശ മറച്ചുവെക്കാതെ നെയ്മർ പ്രതികരിച്ചത്.

വീണ്ടും ഫുട്‌ബോള്‍ കളിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതായതുപോലെ.  ദൈവം എന്റെ കൂടെ ഉണ്ടെന്നും കളിക്കളത്തിലേക്ക് പൂര്‍ണ മനസോടെ തിരികെയെത്താന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ഈ ബ്രസീല്‍ ടീമില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ചരിത്രം രചിക്കാമെന്ന പ്രതീക്ഷ ഏറെയുണ്ടായിരുന്നു. അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തു. ഈ ടീമിനെക്കുറിച്ച് തനിക്ക് വലിയ സന്തോഷമാണുള്ളത്. വിമര്‍ശനങ്ങളെയും പിന്തുണയെയും നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. റഷ്യയിലെ ദിനങ്ങള്‍ തന്റെ ജീവിതത്തില്‍ എല്ലാക്കാലവും ഓര്‍ത്തിരിക്കും- നെയ്മര്‍ പറയുന്നു.
First published: July 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍