നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കണമെന്ന ആഗ്രഹവുമായി നെയ്മര്‍

  ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കണമെന്ന ആഗ്രഹവുമായി നെയ്മര്‍

  അഞ്ച് വട്ടം ബാലണ്‍ ഡി ഓര്‍ ജേതവായിട്ടുള്ള റൊണാള്‍ഡോ നിലവില്‍ ഇറ്റലിയില്‍ യുവന്റസിന് വേണ്ടിയാണ് കളിക്കുന്നത്

  നെയ്മർ

  നെയ്മർ

  • Share this:
   ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. തന്റെ ക്ലബ് ഫുട്‌ബോള്‍ കരിയറില്‍ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഇനിയെസ്റ്റ എന്നീ ലോകോത്തര താരങ്ങള്‍ക്കൊപ്പം ബാഴ്‌സയിലും പിന്നീട് ഫ്രാന്‍സില്‍ പിഎസ്ജിയില്‍ എംബാപ്പെ, കവാനി എന്നിങ്ങനെ നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള നെയ്മറിന് ഇനിയുള്ള ആഗ്രഹം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കുകയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. അഞ്ച് വട്ടം ബാലണ്‍ ഡി ഓര്‍ ജേതവായിട്ടുള്ള റൊണാള്‍ഡോ നിലവില്‍ ഇറ്റലിയില്‍ യുവന്റസിന് വേണ്ടിയാണ് കളിക്കുന്നത്.

   മെസ്സിക്കൊപ്പം വീണ്ടും കളിക്കണമെന്ന ആഗ്രഹം നെയ്മര്‍ വെളിപ്പെടുത്തി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ടിരിക്കെയാണ് റൊണാള്‍ഡോക്കൊപ്പം കളിക്കളം പങ്കിടാനുള്ള താല്‍പര്യവും ബ്രസീലിയന്‍ താരം പ്രകടിപ്പിച്ചത്.

   'എനിക്കു ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കണം. മികച്ച താരങ്ങളായ ലയണല്‍ മെസ്സി, കെയ്ലിയന്‍ എംബാപ്പെ എന്നിവര്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുള്ളതാണ്. എന്നാല്‍ റൊണാള്‍ഡോക്കൊപ്പം ഞാന്‍ ഇത് വരെ കളിച്ചിട്ടില്ല,' ജിക്യൂ ഫ്രാന്‍സിനോട് സംസാരിക്കവേ നെയ്മര്‍ പറഞ്ഞു.

   Also Read-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് താരം ബി ജെ വാട്‌ലിംഗ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാവും താരത്തിന്റെ വിരമിക്കല്‍

   അതേസമയം, ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത മങ്ങിയ യുവന്റസില്‍ നിന്നും ഈ സീസണു ശേഷം പോകുമെന്ന് അഭ്യൂഹങ്ങളുള്ള റൊണാള്‍ഡോ പിഎസ്ജിയില്‍ എത്തണമെന്നു നെയ്മര്‍ക്കു താത്പര്യമുണ്ടെന്നാണ് താരത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. റൊണാള്‍ഡോക്കായി പിഎസ്ജി വലിയ തുക മുടക്കുമെന്ന് അറിയിച്ച് യുവന്റസിനെ സമീപിച്ചിരുന്നെങ്കിലും ക്ലബിന്റെ വൈസ് പ്രസിഡന്റായ പവേല്‍ നെഡ്വെദ് പറഞ്ഞത് താരം 2022 വരെ യുവന്റസില്‍ തന്നെ തുടരുമെന്നാണ്. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ടീമിന് ഒമ്പത് വര്‍ഷം തുടര്‍ച്ചയായി നേടിയിരുന്ന ഇറ്റാലിയന്‍ ലീഗ് കിരീടം കൂടി നഷ്ടമായിരുന്നു. ഇതേ തുടര്‍ന്നാണ് റൊണാള്‍ഡോ യുവന്റസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

   നെയ്മറുടേയും റൊണാള്‍ഡോയുടേയും ഫുട്‌ബോള്‍ കരിയര്‍ താരതമ്യം ചെയ്താല്‍ നെയ്മര്‍ തന്റെ കരിയറില്‍ 24 പ്രധാന ട്രോഫികള്‍ നേടിയിട്ടുണ്ട്. 29 വയസുകാരനായ താരം രണ്ട് ലാ ലിഗാ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും ബാഴ്‌സയില്‍ ആയിരുന്നപ്പോള്‍ നേടിയിട്ടുണ്ട്, കൂടാതെ പിഎസ്ജിയില്‍ മൂന്ന് തവണ ലിഗ് 1 കിരീടവും നേടിയിട്ടുണ്ട്, എന്നാല്‍ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലിയന്‍ താരത്തിന്റെ നേട്ടം വളരെ ചെറുതാണ്.

   Also Read-പാകിസ്താൻ യുവതാരങ്ങൾ കൂടുതൽ പഠിക്കുന്നത് ടീമിലെത്തിയ ശേഷം, ഇന്ത്യയുടെ സെലക്ഷൻ രീതികൾ മാതൃകയാക്കണം: മുഹമ്മദ്‌ ആമിർ

   മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡ് എന്നീ വമ്പന്‍ ക്ലബ്ബുകളില്‍ കളിച്ച് യുവന്റസില്‍ എത്തി നില്‍ക്കുന്ന റൊണാള്‍ഡോയ്ക്ക് 31കിരീട നേട്ടങ്ങളാണ് സ്വന്തമായുള്ളത്. ഇതില്‍ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച് നേടിയ ഏഴ് ലീഗ് കിരീടങ്ങളും അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടും. ഇതുകൂടാതെ ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും വലിയ ഗോള്‍ നേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും പോര്‍ച്ചുഗീസ് താരത്തിന് സ്വന്തം.

   റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ നെയ്മര്‍ ലോകകപ്പ് വിജയവും അതുകൂടാതെ പിഎസ്ജിയുടെ കൂടെ ക്ലബ്ബ് ഫുട്‌ബോളിലെ എല്ലാ കിരീടങ്ങളും നേടണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. 'ലോകകപ്പ് വിജയവും എനിക്കു നേടണം. അതെന്റെ വലിയൊരു സ്വപ്നമാണ്. അതിനൊപ്പം പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടണമെന്നും എനിക്ക് ആഗ്രഹമുണ്ട്. മുപ്പതുകാരനായ എനിക്ക് വ്യക്തിപരമായ രീതിയില്‍ ഒരു മികച്ച കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടുണ്ട്.' നെയ്മര്‍ പറഞ്ഞു.

   ബാഴ്സിലോണയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിഎസ്ജിയുമായി പുതിയ കരാര്‍ ഒപ്പുവെക്കുകയാണ് നെയ്മര്‍ ചെയ്തത്. 2025 വരെ ക്ലബിനൊപ്പം കരാറൊപ്പിട്ട താരം ചാമ്പ്യന്‍സ് ലീഗ് കിരീടം ഫ്രഞ്ച് ക്ലബിനു സ്വന്തമാക്കി നല്‍കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്നും അതിനു ശേഷം വ്യക്തമാക്കിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}