ലണ്ടന്‍: ഇന്ത്യ ഓസീസ് മത്സരത്തിലെ വിരാടിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച ഇംഗ്ലണ്ട് മുന്‍ താരം നിക്ക് കോംപ്ടണ്‍ മാപ്പ് പറഞ്ഞു. സ്മിത്തിനെ പരിഹസിച്ച കാണികളെ വിരാട് തിരുത്തിയതിനെതിരെയായിരുന്നു കോംപ്ടണിന്റെ വിമര്‍ശനങ്ങള്‍. കോഹ്ലി ആരാധകരെ തടഞ്ഞതെന്തിനാണെന്നും തടയുന്നതിനു പകരം അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു വേണ്ടതെന്നായിരുന്നു കോംപ്ടണിന്റെ ട്വീറ്റ്.
എന്നാല്‍ താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉന്നയിച്ചത്. തെറ്റായ മാതൃകയാണ് ഇംഗ്ലീഷ് മുന്താരത്തിന്റേതെന്നാണ് കൂടുതല്‍പേരും പറഞ്ഞത്. വിരാടിനെ പ്രശംസിച്ച് കൊണ്ട് മുന്‍ താരങ്ങളും ഇതേസമയം രംഗത്തെത്തിയിരുന്നു.
വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെയാണ് നിക്ക് കോംപ്ടണ്‍ നിലപാട് തിരുത്തി രംഗത്തുവന്നത്. അതിനിടെ ഇന്ത്യന്‍ ആരധകര്ക്കെതിരെ പാക് നായകന് സര്‍ഫ്രാസ് അഹമ്മദും രംഗത്തെത്തി. ഗ്യാലറിയില്‍ പാക് ആരാധകരായിരുന്നെങ്കില്‍ സ്മിത്തിനെ കൂവില്ലെന്നായിരുന്നു സര്‍ഫ്രാസ് പറഞ്ഞത്.
I’m sorry if people feel my comments regarding Virat Kohli were unfair... I’m sure it was harmless guys and his intentions were well meaning. Let’s enjoy the cricket and let the fans make their own minds up.. I appreciate your views let’s keep it friendly 😀
— Nick Compton (@thecompdog) June 11, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket, Indian cricket team, New Zealand Cricket team