Kerala Blasters | ഇന്ത്യയിലെ ഏറ്റവും വിലയേറിയ 'പ്രതിരോധ ഭടൻ' ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം
Kerala Blasters | ഇന്ത്യയിലെ ഏറ്റവും വിലയേറിയ 'പ്രതിരോധ ഭടൻ' ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം
ലേലത്തുക പരസ്യമല്ലെങ്കിലും, ഈ കരാർ നിഷുവിനെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ പ്രതിരോധക്കാരനാക്കുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വഴി ന്യൂസ് 18 സ്ഥിരീകരിക്കുന്നു.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) വരാനിരിക്കുന്ന സീസണിനായി ക്ലബ്ബുകൾ ഒരുങ്ങുന്നതിനിടെ ശ്രദ്ധേയമായ നീക്കം നടത്തി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്ക് കളിക്കാരൻ നിഷു കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിക്കുന്നത്.
ഒരു ഡിഫൻഡർക്കായി ഇന്ത്യയിലെതന്നെ ഏറ്റവും വിലയേറിയ കരാറുകളിലൊന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് നിഷുവുമായി ഒപ്പിട്ടത്. അഞ്ച് സീസണുകൾ ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ച നിഷു കുമാർ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ പ്രതിരോധക്കാരനായാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.
ലേലത്തുക പരസ്യമല്ലെങ്കിലും, ഈ കരാർ നിഷുവിനെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ പ്രതിരോധക്കാരനാക്കുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വഴി ന്യൂസ് 18 സ്ഥിരീകരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.