നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അരങ്ങേറാൻ കഴിഞ്ഞേക്കും', പ്രതീക്ഷകൾ പങ്കുവെച്ച് നിതീഷ് റാണ

  'ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അരങ്ങേറാൻ കഴിഞ്ഞേക്കും', പ്രതീക്ഷകൾ പങ്കുവെച്ച് നിതീഷ് റാണ

  ഞാന്‍ ഇപ്പോഴും ദേശിയ ടീമിനായുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ മാനസികമായി ഞാന്‍ പ്രാപ്തനായി കഴിഞ്ഞു

  nitish rana

  nitish rana

  • Share this:


   രാജ്യത്ത്‌ കോവിഡ് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ഐ പി എൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ അതിന് ആശ്വാസമെന്നോണം ഇനി വരാനിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ മാസങ്ങളാണ്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര, ശ്രീലങ്കൻ പര്യടനം, ടി20 ലോകകപ്പ്, എന്നിങ്ങനെ മത്സരങ്ങൾ നിരവധിയാണ് വരാനിരിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ വർഷം ഇന്ത്യയുടെ രണ്ടു ടീമുകൾ ഒരേ സമയം രണ്ടു രാജ്യങ്ങളിൽ പര്യടനം നടത്തുന്നുണ്ട് എന്നതാണ്.

   വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിൽ ഇന്ത്യക്ക് അധികം പരിമിത ഓവർ മത്സരങ്ങൾ ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീലങ്കയ്‌ക്കെതിരായി നടക്കുന്ന മത്സരങ്ങളിലൂടെ ആ കുറവ് നികത്താനാണ് ബി സി സി ഐ ശ്രമിക്കുന്നത്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനും ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ഈയിടെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. അതിനാൽ സീനിയർ താരങ്ങളെല്ലാം തന്നെ മൂന്ന് മാസത്തോളം ഇംഗ്ലണ്ടിൽ ആയിരിക്കും ഇതിനിടെ ജൂലൈ മാസത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നടക്കുക.

   Also Read- KL Rahul| ഫിറ്റ്നെസ് വീണ്ടെടുത്ത് കെ എൽ രാഹുൽ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും

   അതിനാൽ തന്നെ യുവതാരങ്ങളെയാകും ബി സി സി ഐ ശ്രീലങ്കയിലേക്ക് അയക്കുക. ഒട്ടേറെ പുതുമുഖ താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തിരികെ വരുവാന്‍ ആഗ്രഹിക്കുന്ന മലയാളി താരം സഞ്ജു സാംസണടക്കമുള്ളവര്‍ക്കും അവസരം ലഭിക്കും എന്നാണ് സൂചന. ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒട്ടെറെ താരങ്ങളും ഏറെ പ്രതീക്ഷയിലാണ്. വരുന്ന പരമ്പരയില്‍ തനിക്കും ഒരു സ്ഥാനം ഇന്ത്യന്‍ ടീമില്‍ ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ബാറ്റ്സ്മാൻ നിതീഷ് റാണ. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ താന്‍ മികച്ച പ്രകടനം കാഴ്ച വെച്ചതായി കാണാന്‍ കഴിയുമെന്നാണ് നിതീഷ് റാണ പറയുന്നത്.

   'വരുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ടീമിനായി അരങ്ങേറുവാന്‍ ഞാന്‍ തയ്യാറായി കഴിഞ്ഞു. നിങ്ങള്‍ നോക്കൂ ഇപ്പോള്‍ ആഭ്യന്തര സീസണോ ഐ പി എല്ലോ ഏതുമാകട്ടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഉറപ്പായും അതിനുള്ള അര്‍ഹിച്ച പ്രതിഫലം എനിക്ക് ഇനി കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഇപ്പോഴും ദേശിയ ടീമിനായുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ മാനസികമായി ഞാന്‍ പ്രാപ്തനായി കഴിഞ്ഞു. ഉടൻ തന്നെ ഇന്ത്യന്‍ ജേഴ്സി അണിയുവാന്‍ കഴിയുമെന്നാണ് വിശ്വാസം'- റാണ തുറന്ന് പറഞ്ഞു.

   ഇത്തവണ ഐ പി എല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ പ്രധാനപ്പെട്ട ബാറ്റ്സ്മാനായ റാണ സീസണിലെ 7 മത്സരങ്ങളില്‍ നിന്നായി 201 റണ്‍സ് അടിച്ചെടുത്തിരുന്നു. ഐ പി എല്ലിന് തൊട്ട് മുമ്പ് കോവിഡ് ബാധിതനായിരുന്നു. റാണ ഇന്ത്യന്‍ ടീമില്‍ വൈകാതെ അരങ്ങേറും എന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍ അടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്.

   News summary: KKR youngster Nitish Rana hopeful of receiving maiden Team India call-up soon.

   Published by:Anuraj GR
   First published:
   )}