• HOME
  • »
  • NEWS
  • »
  • sports
  • »
  • ഖത്തര്‍ ലോകകപ്പ് ; മത്സര വേദികളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ

ഖത്തര്‍ ലോകകപ്പ് ; മത്സര വേദികളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ

പരസ്യമായി മദ്യം കഴിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്തര്‍

  • Share this:
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. ഖത്തര്‍ അധികാരികളും ഫിഫ അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. വില്‍പനയ്ക്ക് ലൈസന്‍സുള്ള ഇടങ്ങളിലും ഫാന്‍ ഫെസ്റ്റിവലിലും മാത്രമാകും മദ്യം ലഭിക്കുക.

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ വന്ന ഫിഫയുടെ തീരുമാനം വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് തിരിച്ചടിയാണ്. പരസ്യമായി മദ്യം കഴിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്തര്‍.  അതേസമം പ്രമുഖ ബീയര്‍ നിർമാതാക്കളായ എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ബഡ്‌വൈസര്‍, ലോകകപ്പിന്റെ പ്രധാന സ്‌പോണ്‍സറാണ്.

Also Read-'സ്ത്രീ-പുരുഷ സമത്വമില്ലാത്ത ഖത്തറിൽ ലോകകപ്പ് അനുവദിച്ചത് ഫിഫ ചെയ്ത വലിയ തെറ്റ്': മുൻ ജർമൻ താരം

സ്റ്റേഡിയങ്ങളിലും പരിസരത്തും  മദ്യവില്‍പ്പന അനുവദിക്കില്ലെന്ന ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാട് ഫിഫയ്ക്കും തിരിച്ചടിയാണ്.കോടിക്കണക്കിന് രൂപയുടെ കരാറാണ് ഫിഫയ്ക്ക് ബഡ്‌വൈസറുമായുള്ളത്. ഓരോ മത്സരത്തിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പും മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളുടെയും ടിക്കറ്റ് പരിധിയില്‍ ആല്‍ക്കഹോളിക് ബിയര്‍ വില്‍ക്കാനായിരുന്നു ബഡ്‌വൈസറിന്റെ പദ്ധതി. പുതിയ തീരുമാനത്തോടെ അവര്‍ക്ക് ഇനി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും.

Also Read-'മര്യാദയ്ക്ക്' വസ്ത്രം ധരിച്ചില്ലെങ്കിൽ ലോകകപ്പ് കാണാനെത്തുന്ന വനിതാ ആരാധകർ ജയിലിലാകും

'ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിധിയില്‍ നിന്ന് മദ്യവില്‍പ്പന പോയന്റുകള്‍ നീക്കം ചെയ്യാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മദ്യവില്‍പ്പനയുണ്ടാകും' - ഫിഫ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍ക്കഹോളിക് ബിയറുകളുടെ വില്‍പ്പനയുണ്ടാകുമെന്ന് ബഡ്‌വെയ്‌സര്‍ അറിയിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് പോലും മദ്യം കൊണ്ടുവരാന്‍ സാധിക്കാത്ത രാജ്യമാണ് ഖത്തര്‍.
Published by:Arun krishna
First published: