യുക്രെയ്നെതിരെ റഷ്യ (Russia - Ukraine War) നടത്തുന്ന യുദ്ധത്തിൽ കായിക രംഗത്ത് കടുത്ത പ്രതിഷേധം.
യുക്രെയ്നിൽ നടത്തിയ അധിനിവേശത്തെ (Russia invasion of Ukraine) തുടര്‍ന്ന് ഫുട്ബോൾ രംഗത്ത് റഷ്യ (Russia ) ഒറ്റപ്പെടുന്നു. ഫുട്ബോളിലെ ആഗോള ഭരണസമിതിയായ ഫിഫ (FIFA) റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഫിഫ രാജ്യത്ത് അന്താരാഷ്ട്ര മത്സരങ്ങളും അനുവദിക്കില്ലെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് റഷ്യക്കെതിരെ കടുത്ത നടപടികളുമായി ഫിഫ രംഗത്തെത്തിയത്.
'റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. ഹോം മത്സരങ്ങൾ നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റണം. റഷ്യ എന്ന പേരിൽ കളിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും ഉപയോഗിക്കാനാകില്ല. പകരം റഷ്യൻ ഫുട്ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാം.' - ഫിഫയുടെ പ്രസ്താവനയിൽ പറഞ്ഞു.
കായിക രംഗത്ത് റഷ്യക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. ഫിഫ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഇംഗ്ലണ്ടും റഷ്യയുമായി കളിക്കില്ലെന്ന നിലപാട് എടുത്തു. റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തെ അപലപിച്ചുകൊണ്ട് ഇതേ തീരുമാനവുമായി പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക് നേരത്തെ രംഗത്തെത്തിയിരുന്നു.
Also read- FIFA World Cup 2022 | റഷ്യയെ പുറത്താക്കണം; ആവശ്യവുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ
റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയെങ്കിലും പോളണ്ടും സ്വീഡനും ആവശ്യപ്പെട്ടത് പോലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന ആവശ്യം ഫിഫ പരിഗണിച്ചില്ല. മതിയായ നിയന്ത്രണങ്ങളല്ല ഫിഫ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇരു രാജ്യങ്ങളും ഇതിനോട് പ്രതികരിച്ചത്.
റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും പോളണ്ട് നേരത്തെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. മാർച്ച് 24 ന് മോസ്കോയിൽ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് പോളണ്ടിന്‍റെ പിന്‍മാറ്റം. പോളണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ നടത്തിയ തീരുമാനത്തെ അവരുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കി സ്വാഗതം ചെയ്തിരുന്നു.
Also read- War in Ukraine |സൈബർ ഇടങ്ങളിലും പോരാട്ടം; റഷ്യൻ സൈറ്റുകളിൽ നുഴഞ്ഞുകയറി യുക്രെയ്ൻ ഹാക്കർമാർ
'അസോസിയേഷനെടുത്ത തീരുമാനമാണ് ശരി. യുക്രെയ്നെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സാങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണ്. ഇക്കാര്യത്തിൽ റഷ്യയുടെ ഫുട്‌ബോള്‍ താരങ്ങൾക്കും അവരുടെ ആരാധകർക്കും പങ്കോ അവരിതിൽ ഉത്തരവാദികളോ അല്ലെന്ന് അറിയാം. പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.' - റോബര്‍ട്ട് ലെവൻഡോസ്‌കി ട്വീറ്റ് ചെയ്തു.
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റുകയും, ഫോർമുല വൺ കാറോട്ട മത്സരത്തിലെ റഷ്യൻ ഗ്രാൻഡ്പ്രീ റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പോളണ്ടിന്റെ പിന്മാറ്റം.
Also Read- War in Ukraine| ആണവ ഭീഷണിയുമായി വ്ളാഡിമിർ പുട്ടിൻ; സജ്ജമാകാൻ സേനാ തലവന്മാർക്ക് നിർദേശം
നേരത്തെ, റഷ്യയെ 2022 ലോകകപ്പിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fifa, Football, Football News, Russia, Russia-Ukraine war