HOME » NEWS » Sports » NO CRICKETER HAS SERVED INDIA LIKE MS DHONI KAPIL

ധോണി വിമര്‍ശകരേ നിങ്ങളോടാണ്; ധോണിയെ മാനിക്കുകയും ആശംസിക്കുകയുമാണ് വേണ്ടതെന്ന് കപില്‍

അദ്ദേഹം ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കൂടി നേടിത്തരുമെന്നാണ് എന്റെ പ്രതീക്ഷ

news18
Updated: April 24, 2019, 11:35 AM IST
ധോണി വിമര്‍ശകരേ നിങ്ങളോടാണ്; ധോണിയെ മാനിക്കുകയും ആശംസിക്കുകയുമാണ് വേണ്ടതെന്ന് കപില്‍
kapil and dhoni
  • News18
  • Last Updated: April 24, 2019, 11:35 AM IST
  • Share this:
മുംബൈ: ഫോം ഔട്ടിന്റെ പേരില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ വിമര്‍ശിക്കുന്ന രീതികള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ കപില്‍ദേവ്. ഒഒരു തവണകൂടി ഇന്ത്യക്ക് ലോകകപ്പ് നേടികൊടുക്കാന്‍ താരത്തിന് കഴിയുമെന്ന് കപില്‍ദേവ് പറഞ്ഞു. ധോണിയക്ക് മുന്നേ ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച നായകനാണ് കപില്‍ദേവ്.

ഐപിഎല്ലില്‍ ധോണി കാഴ്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കപില്‍ ധോണിയെ വിലയിരുത്തിയത്. 'ധോണിക്ക് ഇനി എത്ര കാലം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. അദ്ദേഹത്തിന്റെ ശരീരത്തിന് ഈ ജോലിഭാരം താങ്ങാനാവുമെന്നും ആര്‍ക്കും പറയാനാവില്ല. ധോണിയെപ്പോലെ രാജ്യത്തെ ഇത്രയും നന്നായി സേവിച്ചവര്‍ വേറെ ഉണ്ടാവില്ല. നമ്മള്‍ ധോനിയെ മാനിക്കുകയും ആശംസകള്‍ നേരുകയുമാണ് വേണ്ടത്. അദ്ദേഹം ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കൂടി നേടിത്തരുമെന്നാണ് എന്റെ പ്രതീക്ഷ' കപില്‍ പറഞ്ഞു.

Also Read: ക്രിക്കറ്റ് ദൈവത്തിനിന്ന് നാല്‍പ്പത്തിയാറാം പിറന്നാള്‍

ഇന്ത്യ മികച്ച രീതിയില്‍ തയ്യാറെടുക്കുന്നുണ്ടെങ്കിലും ലോകകപ്പ് നേടുകയെന്നത് അത്ര എളുപ്പമാകില്ലെന്നും കപില്‍ദേവ് പറയുന്നു. ടീം എന്ന നിലയില്‍ ഒത്തൊരുമിച്ച് കളിച്ചെങ്കിലെ എന്തെങ്കിലും പ്രതീക്ഷിക്കേണ്ട ആവശ്യമുള്ളൂവെന്നുംആരും പരുക്കിന്റെ പിടിയിലാകരുതെന്നാണ് പ്രാര്‍ഥിക്കുന്നതെന്നും മുന്‍ നായകന്‍ പറഞ്ഞു.

ദിനേശ് കാര്‍ത്തിക്കിനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ നടപടി മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

First published: April 24, 2019, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories