നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'പിച്ച് തീർച്ചയായും നിങ്ങളെ മിസ് ചെയ്യും'; ധവാന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  'പിച്ച് തീർച്ചയായും നിങ്ങളെ മിസ് ചെയ്യും'; ധവാന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  ധവാൻ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് മോദിയുടെ പ്രതികരണം

  ശിഖർ ധവാൻ

  ശിഖർ ധവാൻ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി : ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ പരുക്കിനെതുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു. ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ് ധവാന്റെ അഭാവം. വികാരനിർഭരമായാണ് ധവാൻ ട്വിറ്ററിൽ പ്രതികരിച്ചത്. ഇതിന് പിന്നാലെ ശിഖർ ധവാന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.

   ധവാൻ പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് മോദിയുടെ പ്രതികരണം. പിച്ച് ധവാനെ മിസ് ചെയ്യുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് മോദി കുറിച്ചു. എത്രയും വേഗം പരുക്കിൽ നിന്ന് മോചിതനായി തിരിച്ചെത്താൻ ധവാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിജയങ്ങൾരാജ്യത്തിന് വേണ്ടി നേടിയെടുക്കാൻ താരത്തിന് സാധിക്കുമെന്നും മോദി പറഞ്ഞു.

       First published:
   )}