ആര്‍ഭാടങ്ങളില്ല, ഐപിഎല്‍ ഉദ്ഘാടന ചടങ്ങിന്റെ തുക പുല്‍വാമ സൈനികര്‍ക്ക്

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ ചടങ്ങുകള്‍ നടത്തും

News18 Malayalam
Updated: February 22, 2019, 8:31 PM IST
ആര്‍ഭാടങ്ങളില്ല, ഐപിഎല്‍ ഉദ്ഘാടന ചടങ്ങിന്റെ തുക പുല്‍വാമ സൈനികര്‍ക്ക്
IPL
  • Share this:
മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആര്‍ഭാടമില്ലാതെ നടത്താന്‍ ബിസിസിഐ തീരുമാനം. ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ ഇടക്കാല സമിതിയാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. ഉദ്ഘാടന ചടങ്ങുകളുടെ തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് യോഗ തീരുമാനം.

അടുത്ത മാസമാണ് ഐപിഎല്ലിന്റെ പന്ത്രണ്ടാം പതിപ്പിന് തുടക്കം കുറിക്കുന്നത് പോയ വര്‍ഷങ്ങളില്‍ വലിയ ചടങ്ങുകള്‍ സഹിതമായിരുന്നു ഐപിഎല്‍ ആരംഭിച്ചിരുന്നത്. ഇത്  ഒഴിവാക്കി തുക 40 സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്കായി നല്‍കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

Also Read: വെറുതേ രണ്ട് പോയിന്റ് നല്‍കേണ്ട; വീണ്ടും പാകിസ്താനെ തോല്‍പ്പിക്കാനുള്ള സമയമാണെന്ന് സച്ചിന്‍

 

ഇടക്കാല ഭരണ സമിതി തലവന്‍ വിനോദ് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിനിറങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും സമിതി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ തീരുമാനം എന്തായാലും അതിനൊപ്പം നില്‍ക്കുമെന്നും ബിസിസഐ വ്യക്തമാക്കി. 'സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കും. ജൂണ്‍ 16 ന്റെ മത്സരത്തെക്കുറിച്ച ഒരു തീരുമാനവും എടുത്തിട്ടില്ല' വിനോദ് റായി പറഞ്ഞു. കളിക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഐസിസിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ വിനോദ് റായി ഭീകരതയ്‌ക്കെതിരെ അണിനിരക്കാന്‍ എല്ലാ രാഷ്ട്രങ്ങളോടും ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

First published: February 22, 2019, 8:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading