നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ആ ഗ്ലൗസ് ഇവിടെ വേണ്ട' ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നം ഒഴിവാക്കണമെന്ന് ഐസിസി

    'ആ ഗ്ലൗസ് ഇവിടെ വേണ്ട' ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നം ഒഴിവാക്കണമെന്ന് ഐസിസി

    ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്

    dhoni

    dhoni

    • News18
    • Last Updated :
    • Share this:
      സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ താരം എംഎസ് ധോണി ഉപയോഗിച്ച വിക്കറ്റ് കീപ്പിങ് ഗ്ലൗസിനെതിരെ ഐസിസി. ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ബിസിസിഐയെയാണ് ഐസിസി അറിയിച്ചത്. ഐസിസിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

      ബുധനാഴ്ച നടന്ന മത്സരത്തില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ബാഡ്ജ് പതിച്ച ഗ്ലൗസുമായായിരുന്നു ധോണി കളത്തിലിറങ്ങിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരാധകര്‍ ധോണിയ്ക്ക് സൈനികരോടുള്ള ബഹുമാനമാണിതെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ വിഷയം ചര്‍ച്ചയായതിനു പിന്നാലെയാണ് ഐസിസി വിഷയത്തില്‍ ഇടപെട്ടത്.

      Also Read: ഇന്ത്യന്‍ ആര്‍മിയുടെ 'ബലിദാന്‍ ബാഡ്ജുമായി' ധോണിയുടെ ഗ്ലൗസ്; സൈനികരോടുള്ള ആദരവെന്ന് സോഷ്യല്‍മീഡിയ

      ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

      മത്സരത്തില്‍ ഫെഹ്ലുക്വായോയെ ധോണി സ്റ്റംപ് ചെയ്തപ്പോഴായിരുന്നു ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ വ്യക്തമായത്. 2011 ല്‍ പാരാ റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ച താരമാണ് ധോണി. തുടര്‍ന്ന് ഹ്രസ്വകാല ട്രെയിനിങ്ങും താരം പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ ടീം സൈനിക തൊപ്പി ധരിച്ച് കളത്തിലിറങ്ങിയതും വിവാദമായിരുന്നു.

      First published:
      )}