• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ടീമിന് സമ്മാനത്തുക നൽകിയില്ല; ബിസിസിഐയ്ക്കെതിരെ ആരോപണം

ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ടീമിന് സമ്മാനത്തുക നൽകിയില്ല; ബിസിസിഐയ്ക്കെതിരെ ആരോപണം

ബിസിസിഐ ഈയിടെ പ്രഖ്യാപിച്ച വനിതാ ക്രിക്കറ്റ് താരങ്ങളുടെ കരാറിൻ്റെ പേരിൽ പ്രശ്നങ്ങൾ നിൽനിൽക്കവെയാണ് ഇത്തരത്തിൽ ഒരു ആരോപണം കൂടി വരുന്നത്.

cricket

cricket

  • Share this:
    ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ‍ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍ കിയില്ലെന്ന് ആരോപണം. കഴിഞ്ഞ വർഷം നടന്ന ടൂർണമെൻ്റിലെ സമ്മാനത്തുകയാണ് ബിസിസിഐ ഇതുവരെ നൽകാത്തതെന്നും ബ്രിട്ടീഷ് മാധ്യമമായ ദ ടെലഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

    ബിസിസിഐ ഈയിടെ പ്രഖ്യാപിച്ച വനിതാ ക്രിക്കറ്റ് താരങ്ങളുടെ കരാറിൻ്റെ പേരിൽ പ്രശ്നങ്ങൾ നിൽനിൽക്കവെയാണ് ഇത്തരത്തിൽ ഒരു ആരോപണം കൂടി ബോർഡിനെതിരെ ഉയർന്ന് വന്നിരിക്കുന്നത്. ഇന്ത്യൻ പുരുഷ - വനിത ക്രിക്കറ്റ് ടീമുകൾക്ക് ഒരേ പരിഗണന നൽകുന്നില്ല എന്നതാണ് വിവാദമായത്. ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള പുരുഷ താരത്തിന് ഏഴ് കോടി രൂപയാണ് ബിസിസിഐ ഒരു വർഷം നൽകുന്നതെങ്കിൽ മറുവശത്ത് ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള വനിതാ താരത്തിന് 50 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്.

    വനിതാ ക്രിക്കറ്റിന് ഒരുപാട് മത്സരങ്ങൾ ഇല്ല എന്നതാണ് ഇതിന് ഉത്തരമായി വരുന്ന ന്യായീകരണം. പക്ഷേ വനിതകൾക്ക് മത്സരങ്ങൾ ഒരുക്കുവാനും ബോർഡ് അധികൃതർ മുന്നോട്ട് വരുന്നില്ല. കഴിഞ്ഞ വർഷത്തെ ടി 20 ഫൈനലിന് ശേഷം അവർ കളിക്കളത്തിലേക്ക് തിരിച്ചു വന്നത് ഒരു വർഷത്തിന് ശേഷം ഈയിടെ നടന്ന വനിതകളുടെ ടി 20 ചാലഞ്ച് മത്സരങ്ങൾ കളിക്കാനാണ്. ഇതിൽ കേവലം നാല് മത്സരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, പുരുഷ താരങ്ങൾ കഴിഞ്ഞ വർഷം ഐപിഎൽ കളിക്കുകയും അതിനു ശേഷം അവർ ഓസ്ട്രേലിയൻ പര്യടനത്തിന് പോവുകയും അതിനു ശേഷം ഇന്ത്യയിൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയും കളിച്ചിരുന്നു.

    അതേസമയം, നവംബറിലാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് ഐസിസി പണം കൈമാറിയതെന്നും ഈ സമയത്ത് കോവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞു കിടക്കുന്നതിനാലാണ് തുക താ എത്താൻ വൈകുന്നതെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആരോപണത്തിൽ ഐസിസിയോ ബിസിസിഐയോ ഇതുവരെ ഔദ്യോഗികമായിപ്രതികരിച്ചിട്ടില്ല.

    Also Read- അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോഹ്ലി രണ്ടാമത്

    ടി20 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് അഞ്ച് ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ ഇന്ത്യൻ വനിതാ താരങ്ങൾ ആരും പരസ്യമായി പരാതി പറഞ്ഞിട്ടില്ല. ഇതിനിടെയാണ് താരങ്ങൾക്ക് പണം ലഭിച്ചില്ലെന്ന റിപ്പോർട്ട് ടെലഗ്രാഫ് പുറത്തുവിട്ടത്.

    കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടന്ന വനിതാ ടി20 ലോകകപ്പിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ കളിച്ച ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയയോടാണ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും നേർക്ക് വന്നപ്പോൾ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയയുടെ മുന്നിൽ ഇന്ത്യക്ക് കാര്യമായി വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. മികച്ച രീതിയിൽ കളിച്ച ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ച് കിരീടവും നേടി.

    Summary- Indian women cricket players yet to receive the prize money of 2020 World Cup; BCCI says it got delayed due to Covid situation in the country
    Published by:Anuraj GR
    First published: