'വിരമിക്കരുതെന്ന് അന്ന് അപേക്ഷിച്ചതാണ്' എബി ഡിയെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് തന്നെയെന്ന് ദക്ഷിണാഫ്രിക്ക
കഠിനാധ്വാനം ചെയ്ത, അര്‍ഹത തെളിയച്ച താരങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തീരുമാനം ധാര്‍മ്മികമായിരുന്നു
news18
Updated: June 6, 2019, 6:13 PM IST

ab de villiers
- News18
- Last Updated: June 6, 2019, 6:13 PM IST
ജൊഹന്നാസ്ബര്‍ഗ്: ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതിനു പിന്നാലെ മുന്‍ നായകന് എബി ഡി വില്ല്യേഴ്സിനെ ടീമിലുള്പ്പെടുത്താതിനെച്ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. തന്നെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് താരം ക്രിക്കറ്റിനെ ബോര്‍ഡിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവര്‍ തഴയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെതിരെയും ആരാധകര്‍ രംഗത്തെത്തി.
ഇപ്പോഴിതാ ഡി വില്ല്യേഴ്സിനെ തങ്ങള്‍ തഴഞ്ഞത് തന്നെയാണെന്നും തങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളില്ലായിരുന്നെന്നും വ്യക്തമാക്കിയിരിക്കുകയാണ് ദേശീയ സെലക്ഷന് പാനല്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി. ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തതിന് ശേഷമായിരുന്നു ഡി വില്ല്യേഴ്സ് ഇങ്ങനൊരു ആവശ്യമുന്നയിച്ചതെന്നും ആ ഓഫര്‍ നിരസിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നും ലിന്‍ഡ പറഞ്ഞു. Also Read: 'നമുക്ക് ചേര്‍ന്നതല്ല' ലോകകപ്പ് ടീമിലെടുക്കണമെന്ന ഡി വില്ല്യേഴ്സിന്റെ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തള്ളിയത്
'2018 ല്‍ വിരമിക്കരുതെന്ന് ഞാന്‍ ഡി വില്ല്യേഴ്സിനോട് അപേക്ഷിച്ചിരുന്നു. തീരുമാനങ്ങളെടുത്തിരുന്നത് ഡി വില്ല്യേഴ്സായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അത് സത്യമല്ല. ലോകകപ്പിന് മുന്നോടിയായി തിരികെ വരാനുള്ള അവസരം അദ്ദേഹത്തിന് നല്‍കിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ കളിച്ചാല്‍ മാത്രമേ ലോകകപ്പ് ടീം സെലക്ഷന്റെ ഭാഗമാവൂകയുള്ളുവെന്ന് വ്യക്തമാക്കിയതാണ്. പക്ഷെ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ലീഗുകളില്‍ കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.' സോന്‍ഡി പറഞ്ഞു.
' ടീം പ്രഖ്യാപിക്കുമ്പോള്‍ എബിയുടെ ആഗ്രഹം ഡുപ്ലെസിസും ഗിബ്സണും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഞെട്ടലായിരുന്നു. വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ ഉണ്ടാക്കിയത്. ആ വിടവ് നികത്താന്‍ പുതിയ താരങ്ങളെ കണ്ടെത്തേണ്ടി വന്നു.'
'കഠിനാധ്വാനം ചെയ്ത, അര്‍ഹത തെളിയച്ച താരങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തീരുമാനം ധാര്‍മ്മികമായിരുന്നു. ടീമിനേയും സെലക്ഷന് സമിതിയേയും ഫ്രാഞ്ചൈസ് സംവിധാനത്തേയും മാനിച്ചാണ് തീരുമാനം എടുത്തത്.' സോന്‍ഡി പറഞ്ഞു.
ഡി വില്ല്യേഴ്സ് ലോകത്തെ മികച്ച താരങ്ങളിലൊരാളാണെന്നും പക്ഷെ മറ്റെന്തിനേക്കാളും ഞങ്ങളുടെ ധാര്‍മ്മികതയ്ക്കും നിയമത്തിനും അനുസരിച്ച് തീരുമാനം എടുക്കണമായിരുന്നെന്നും പറഞ്ഞ സെലക്ഷന് കമ്മീഷന് കണ്‍വീനര്‍ തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും വ്യക്തമാക്കി.
ഇപ്പോഴിതാ ഡി വില്ല്യേഴ്സിനെ തങ്ങള്‍ തഴഞ്ഞത് തന്നെയാണെന്നും തങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളില്ലായിരുന്നെന്നും വ്യക്തമാക്കിയിരിക്കുകയാണ് ദേശീയ സെലക്ഷന് പാനല്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി. ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തതിന് ശേഷമായിരുന്നു ഡി വില്ല്യേഴ്സ് ഇങ്ങനൊരു ആവശ്യമുന്നയിച്ചതെന്നും ആ ഓഫര്‍ നിരസിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നും ലിന്‍ഡ പറഞ്ഞു.