നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒറ്റക്കാലില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ക്കുന്ന കോഴിക്കോട്ടുകാരന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ക്ഷണം

  ഒറ്റക്കാലില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ക്കുന്ന കോഴിക്കോട്ടുകാരന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ക്ഷണം

  vaisakh

  vaisakh

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കെല്ലാം ആവേശവും അത്ഭുതവുമായ വൈശാഖിനെ ടീമിനൊപ്പം ചേരാന്‍ ക്ഷണിച്ച് ഐഎസ്എല്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ എല്‍കോ ഷറ്റോരി. പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ വൈശാഖിന്റെ പ്രകടനം കണ്ടതിനെത്തുടര്‍ന്നാണ് ഷറ്റോരി താരത്തെ ടീനൊപ്പം ഒരുദിവസം പങ്കിടാന്‍ ക്ഷണിച്ചത്.

   സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വാഹനപകടത്തിലായിരുന്നു വൈശാഖിനു വലതുകാല്‍ നഷ്ടമാകുന്നത്. എന്നാല്‍ ഇതിനെ കഠിനപ്രയത്‌നത്തിലൂടെ മറികടന്ന താരം ഫുട്‌ബോള്‍ കളത്തിലെ താരമായി മാറുകയായിരുന്നു. കഴിഞ്ഞദിവസത്തെ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതിനു പിന്നാലെയാണ് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ വീഡിയോ റീ ട്വീറ്റ് ചെയ്ത് ടീമിനൊപ്പം ഒരു ദിവസം പങ്കിടാന്‍ ക്ഷണിക്കുന്നത്.


   വിവേക് പൊതുവാള്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ വീഡിയോയാണ് ഷറ്റോരി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്തോനേഷ്യയില്‍ വെച്ച നടന്ന ദേശിയ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീം അംഗവുമായിരുന്നു വൈശാഖ്.

   Dont Miss: 'സര്‍ ഇഷ്ടമുള്ളത് എഴുതിയെടുക്കാം.. ഒരു ലക്ഷത്തില്‍ കുറയാതെ'; മുന്‍ താരത്തിനു ബ്ലാങ്ക് ചെക്കുമായി ക്രുണാല്‍

   2007 ല്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പേരാമ്പ്രയ്ക്കടുത്തുണ്ടായ വാഹനപകടത്തിലായിരുന്നു വൈശാഖിന് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൂട്ടുകാര്‍ക്കൊപ്പം ക്രച്ചസിന്റെ സഹാത്തോടെ പന്തു തട്ടുകയായിരുന്നു താരം.

   First published: