ടെന്നീസ് ലോകത്തും കോവിഡ് | ലോക ഒന്നാം നമ്പർ താരം ദ്യോക്കോവിച്ചിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു

ചാരിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും അത് ഇങ്ങനെയായി തീരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സെർബിയൻ താരം പറഞ്ഞു.

News18 Malayalam | news18
Updated: June 23, 2020, 10:17 PM IST
ടെന്നീസ് ലോകത്തും കോവിഡ് | ലോക ഒന്നാം നമ്പർ താരം ദ്യോക്കോവിച്ചിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു
നൊവാക് ജോക്കോവിച്ച്
  • News18
  • Last Updated: June 23, 2020, 10:17 PM IST
  • Share this:
ബെൽഗ്രേഡ്: ടെന്നീസ് ലോകത്തും പിടിമുറുക്കി കോവിഡ് മഹാമാരി. ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ദ്യോകോവിച്ചിനും ഭാര്യ ജെലീനയ്ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞയിടെ ദ്യോകോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

സാമൂഹിക അകലം പാലിക്കാതെ ആയിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ക്രൊയേഷ്യയിലെ സദറിൽ ആയിരുന്നു ചാരിറ്റി മത്സരം നടന്നത്. ബെൽഗ്രേഡിൽ തിരിച്ചെത്തിയപ്പോൾ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമായെന്നും തന്റെയും ഭാര്യയുടെയും പരിശോധനാഫലം പോസിറ്റീവ് ആണെന്നും മക്കളുടേത് ആണെന്നും വാർത്താക്കുറിപ്പിൽ ദ്യോകോവിച്ച് അറിയിച്ചു.

You may also like:ദുബായിൽ മലയാളി ബിസിനസുകാരൻ ആത്മഹത്യ ചെയ്തു [NEWS]പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ് [NEWS] ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 141 പേര്‍ക്ക് [NEWS]

ചാരിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും അത് ഇങ്ങനെയായി തീരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സെർബിയൻ താരം പറഞ്ഞു.

ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവ്, സെർബിയൻ താരം വിക്ടർ ട്രോയിസ്ക്കി എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂർണമെന്റിന്റെ ഫൈനലും റദ്ദാക്കിയിരുന്നു.
First published: June 23, 2020, 10:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading