നദാൽ- ജോക്കോവിച്ച് 'സൂപ്പർ ഫൈനൽ' ഇന്ന്

news18
Updated: January 27, 2019, 8:33 AM IST
നദാൽ- ജോക്കോവിച്ച് 'സൂപ്പർ ഫൈനൽ' ഇന്ന്
റാഫേൽ നദാലും ജോക്കോവിച്ചും
  • News18
  • Last Updated: January 27, 2019, 8:33 AM IST
  • Share this:
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ഇന്ന് സൂപ്പർ പോരാട്ടം. കലാശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ നേരിടും. ഇതിന് മുമ്പ് 6 തവണ ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യനായിട്ടുണ്ട്. എന്നാൽ ഒരിക്കൽ മാത്രമാണ് നദാലിന് കിരീടം നേടാനായത്. എട്ടാം തവണയാണ് നദാലും ജോക്കോവിച്ചും ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ നേർക്കുനേർ വരുന്നത്. പതിനെട്ടാം ഗ്രാൻഡ് സ്ലാം കിരീടമാണ് നദാലിന്റെ ലക്ഷ്യം. ജോക്കോവിച്ച് 14 വട്ടം ഗ്രാൻഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് മത്സരം തുടങ്ങുന്നത്.

Also Read- ഇന്തോനേഷ്യൻ ബാഡ്മിന്റൺ കിരീടം: സൈനക്ക് ഇന്ന് ഫൈനൽ പോരാട്ടംഒരു മണിക്കൂർ 23 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഫ്രഞ്ച് താരം ലൂക്കാ പൊയ്‌ലിയെ വീഴ്ത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. സ്കോർ (6-0, 6-2, 6-2). ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കിയാണ് സ്പാനിഷ് താരം റാഫേൽ നദാൽ ഫൈനലിലെത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ 7 വർഷത്തിനു ശേഷമാണു ജോക്കോവിച്ചും നദാലും ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2012 ഫൈനലിൽ ജോക്കോവിച്ചായിരുന്നു ജേതാവ്. കളി നീണ്ടത് അഞ്ചു മണിക്കൂറും 53 മിനിറ്റും. ഗ്രാൻസ്ലാം ഫൈനലുകളുടെ തന്നെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ മത്സരമെന്ന റെക്കോർഡ് ഇതിനാണ്.

First published: January 27, 2019, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading