വെളുക്കാൻ തേച്ചത് പാണ്ടായി മാറി എന്ന അവസ്ഥയാണ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് പറ്റിയത്. കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താനായാണ് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ അഡിറ ടൂർ സംഘടിപ്പിച്ചത്. എന്നാൽ സൗഹൃദമത്സരത്തിൽ പങ്കെടുത്ത ജോക്കോവിച്ച് അടക്കമുള്ള താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിതനായ കാര്യം ട്വിറ്ററിൽ കൂടി അറിയിച്ച താരം നല്ല ഉദ്ദേശത്തോടെ തുടങ്ങിയ കളി കാര്യമായതിൽ മാപ്പും പറയുന്നുണ്ട്. നേരത്തേ എടുത്ത തീരുമാനമായിപ്പോയെന്ന് ജോക്കോവിച്ച് കുറിപ്പിൽ പറയുന്നു.
ജോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യൻ താരം ബോർണ ചോറിച്ച്, സെർബിയൻ താരം വിക്ടർ ട്രോയിസ്കി എന്നിവർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നല്ല ഉദ്ദേശത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും മാനദണ്ഡങ്ങൾ പാലിച്ചതായും ജോക്കോവിച്ച് കുറിപ്പിൽ പറയുന്നു. ടൂർണമെന്റിൽ പങ്കെടുത്തവർ ആരോഗ്യവാന്മായിരുന്നു. നല്ല ഉദ്ദേശത്തോടെയാണ് അഡീറ ടൂർ നടത്തിയത്. എന്നാൽ ഞങ്ങളുടെ തീരുമാനം വളരെ നേരത്തേയായിപ്പോയെന്ന് മാത്രമല്ല തെറ്റുമായിരുന്നുവെന്നും താരം പറയുന്നു.
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]മുഹമ്മദ് ഹഫീസ് അടക്കം പത്ത് പാക് താരങ്ങൾക്ക് COVID 19; ഇംഗ്ലണ്ട് പര്യടനം അനിശ്ചത്വത്തിൽ [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
ടൂർണമെന്റിന് എത്തിയവർ കോവിഡ് പരിശോധനകൾ നടത്തണമെന്നും ജോകോവിച്ച് അഭ്യർത്ഥിക്കുന്നു. രോഗ വ്യാപനത്തിന് ഉത്തരവാദിയായതിൽ മാപ്പും താരം പറഞ്ഞു.
രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ജോക്കോവിച്ചിന് നേരെ ഉയരുന്നത്. മികച്ച രണ്ട് താരങ്ങൾക്കാണ് കോവിഡ് ബാധിച്ചതെന്നും ടൂർണമെന്റ് സംഘടിപ്പിച്ച ജോക്കോവിച്ച് ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ് ആവശ്യപ്പെട്ടു. ഓസീസ് താരം നിക് കിർഗിയോസും ജോക്കോവിച്ചിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ പാലിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ജോക്കോവിച്ച് ആവർത്തിക്കുമ്പോഴും സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള താരങ്ങളുടേയും ഒഫീഷ്യലുകളുടേയും കാണികളുടേയും ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.