COVID 19 | കാരണക്കാരൻ ഗ്രിഗർ ദിമിത്രോവ്; നൊവാക് ജോക്കോവിച്ചിനെ പ്രതിരോധിക്കാൻ പിതാവിന്റെ വാദം

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ നടത്തിയ സൗഹൃദ മത്സരം തന്നെ കോവിഡിന് വേദിയായതിൽ ജോക്കോവിച്ചും ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

News18 Malayalam | news18-malayalam
Updated: June 25, 2020, 12:06 PM IST
COVID 19 | കാരണക്കാരൻ ഗ്രിഗർ ദിമിത്രോവ്; നൊവാക് ജോക്കോവിച്ചിനെ പ്രതിരോധിക്കാൻ പിതാവിന്റെ വാദം
നൊവാക് ജോക്കോവിച്ച്
  • Share this:
ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച അഡ്രിയ ടൂർണമെന്റിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളും വിമർശനങ്ങളും അടങ്ങുന്നില്ല. നിരവധി പ്രമുഖർ ജോക്കോവിച്ചിനെതിരെ രംഗത്തെത്തിയിരുന്നു.

ടൂർണമെന്റിൽ പങ്കെടുത്ത ജോക്കോവിച്ച് അടക്കം നാല് പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയെന്നായിരുന്നു ജോക്കോവിച്ചിന് നേരെ ഉയർന്ന പ്രധാന വിമർശനം.

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ നടത്തിയ സൗഹൃദ മത്സരം തന്നെ കോവിഡിന് വേദിയായതിൽ ജോക്കോവിച്ചും ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇപ്പോൾ, താരങ്ങൾക്ക് കോവിഡ് ബാധിക്കാൻ കാരണം ഗ്രിഗർ ദിമിത്രോവാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് നൊവാക് ജോക്കോവിച്ചിന്റെ പിതാവ് സർജാൻ ജോക്കോവിച്ച്.
TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 3123 പോസിറ്റീവ് കേസുകള്‍; ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ [NEWS]
ഗ്രിഗർ ദിമിത്രോവ് രോഗബാധയുമായാണ് മത്സരത്തിന് എത്തിയിട്ടുണ്ടാകുകയെന്നും അദ്ദേഹത്തിന് എവിടെ നിന്നെങ്കിലും രോഗബാധയുണ്ടായിട്ടുണ്ടാകുമെന്നുമാണ് സർജാൻ ജോക്കോവിച്ചിന്റെ വാദം. ഇതിനായി പറയുന്നത്, ദിമിത്രോവ് തങ്ങൾക്ക് പരിചയമില്ലാത്ത സ്ഥലത്തു നിന്ന് കോവിഡ് ടെസ്റ്റ് നടത്തിയത് എന്നാണ്.

അഡ്രിയ ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ബോർണ ചോറിച്ചിനും വിക്ടർ ട്രോക്കിയ്ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം, സർജാന്റെ ആരോപണത്തിന് നിലവിൽ യാതൊരു തെളിവുകളും ഇല്ല. അഡീറ ടൂർണമെന്റിൽ പങ്കെടുത്തവർ സാമൂഹ്യ അകലം പാലിക്കാതെ നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. വളരെ നേരത്തേ എടുത്ത തീരുമാനമായിപ്പോയി ടൂർണമെന്റ് എന്നായിരുന്നു നൊവാക് ജോക്കോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്.

 
First published: June 25, 2020, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading