Novak Djokovic | 'കോവിഡ് പടരാൻ കാരണക്കാരൻ'; ജോക്കോവിച്ചിന് വധഭീഷണി

ജോക്കോവിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്നും സ്പിറ്റിന്റെ ആശംസകളെന്നും ചുമരുകളിൽ പ്രത്യക്ഷപ്പെട്ടു.

News18 Malayalam | news18-malayalam
Updated: June 30, 2020, 3:23 PM IST
Novak Djokovic | 'കോവിഡ് പടരാൻ കാരണക്കാരൻ'; ജോക്കോവിച്ചിന് വധഭീഷണി
Novak Djokovic (Photo Credit: Reuters)
  • Share this:
ലോക ഒന്നാം നമ്പർ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന‍്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്രിയ ടൂർണമെന്റിലൂടെ കോവിഡ് വ്യാപനം ഉണ്ടായതോടെ താരത്തിനെതിരെയും പ്രതിഷേധം കടുക്കുന്നു. വധഭീഷണി അടക്കമാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.

ടൂർണമെന്റ് നടന്ന സ്ഥലത്ത് നിന്നും 90 മിനുട്ട് മാത്രം അകലെയുള്ള ക്രൊയേഷ്യയിലെ സ്പ്ലിറ്റിലാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്. ജോക്കോവിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്നും സ്പിറ്റിന്റെ ആശംസകളെന്നും ചുമരുകളിൽ പ്രത്യക്ഷപ്പെട്ടു.

അഡ്രിയ ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗർ ദിമിത്രോവ്, ബോർണ ചോറിച്ച്, വിക്ടർ ട്രോക്കി അടക്കമുള്ള താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജോക്കോവിച്ചിനും ഭാര്യയ്ക്കും കോച്ച് ഗോറൺ ഇവാനിഷെവിക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു.
TRENDING:Kerala SSLC Result 2020 Live Updates: എസ്എസ്എൽസിക്ക് 41,906 പേർക്ക് ഫുൾ എ പ്ലസ്; 98.82% വിജയം [NEWS]TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]
കടുത്ത വിമർശനമാണ് താരത്തിന് നേരെ ഉയർന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് പ്രമുഖരടക്കം വിമർശനവുമായി എത്തി.

നിരവധി തവണ ജോക്കോവിച്ച് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

വധഭീഷണിയെ കുറിച്ച് ജോക്കോവിച്ചിന്റെ മാതാവ് ഡിയാനയുടെ പ്രതികരണം ഇങ്ങനെ, "ചുവരെഴുത്തിൽ പേടിയുണ്ടെങ്കിലും ഞങ്ങൾക്ക് ഇത് ശീലമായിരിക്കുന്നു."
First published: June 30, 2020, 3:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading