ജോക്കോയെ ഇത്തവണത്തെ യു.എസ് ഓപ്പണില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
നൊവാക് ജോക്കോവിച്ച്
Last Updated :
Share this:
യുഎസ് ഓപ്പണ്‍ നഷ്ടമായാലും കോവിഡ് വാക്സിന് സ്വീകരിക്കില്ല എന്ന നിലപാടില്‍ നിന്ന് മാറാതെ നൊവാക് ജോക്കോവിച്ച്. ജോക്കോയെ ഇത്തവണത്തെ യു.എസ് ഓപ്പണില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കോവിഡ് വാക്സിന് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും പങ്കെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
നാളെ ആരംഭിക്കുന്ന വിംബിള്‍ഡന്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ജോക്കോവിച്ച്. അതിനിടയിലാണ് തിരിച്ചടിയുടെ വാര്‍ത്തയും സെര്‍ബിയന്‍ താരത്തെ തേടിയെത്തുന്നത്. ഓഗസ്റ്റ് 29ന് തുടങ്ങുന്ന യു.എസ് ഓപ്പണില്‍ താരത്തിന് പങ്കെടുക്കാനാവില്ല. ജോക്കോവിച്ച് ഇതുവരെ കോവിഡ് വാക്സിന് എടുക്കാത്തതാണ് കാരണം.
അതേസമയം, യുഎസ് ഓപ്പണ്‍ നഷ്ടമാകുന്നതിലെ നിരാശ ജോക്കോ മറച്ചുവച്ചില്ല. 'പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല'- ജോക്കോവിച്ച് പറഞ്ഞു. അമേരിക്കന്‍ വിലക്ക് വിംബിള്‍ഡനില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനമാകുന്നതായി ജോക്കോ വ്യക്തമാക്കി. വിംബിള്‍ഡനില്‍ നിലവിലെ ചാമ്പ്യനാണ് ജോക്കോവിച്ച്.
ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണിലും സമാന അവസ്ഥയായിരുന്നു നൊവാക് ജോക്കോവിച്ചിന്. മത്സരത്തില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയില്‍ വിമാനമിറങ്ങിയെങ്കിലും വാക്സിന് വിഷയത്തില്‍ ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്ന് ഓസ്ട്രേലിയന്‍ ഭരണകൂടം തീരുമാനിച്ചതോടെ ജോക്കോവിച്ചിന് തിരികെ മടങ്ങേണ്ടി വന്നിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.