നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Novak Djokovic | ജോക്കോവിച്ചിന്റെ അപ്പീൽ അംഗീകരിച്ച് കോടതി; സെർബിയൻ താരത്തിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാം

    Novak Djokovic | ജോക്കോവിച്ചിന്റെ അപ്പീൽ അംഗീകരിച്ച് കോടതി; സെർബിയൻ താരത്തിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാം

    എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കുവാനും ഫെഡറൽ സർക്യൂട്ട് കോടതി ഉത്തരവിട്ടു.

    നൊവാക് ജോക്കോവിച്ച് (ഫയൽ ചിത്രം, AP Photo/Kirsty Wigglesworth)

    നൊവാക് ജോക്കോവിച്ച് (ഫയൽ ചിത്രം, AP Photo/Kirsty Wigglesworth)

    • Share this:
      മെൽബൺ: വാക്സിൻ നടപടികൾ പാലിക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ തടയപെട്ട കേസിൽ സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് (Novak Djokovic) ജയം. വിസ അസാധുവാക്കിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ (Australian Government) നടപടി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്യൂട്ട് കോടതി (Australian Federal Circuit Court) റദ്ദാക്കി. ഇതോടെ താരത്തിന് ഓസ്‌ട്രേലിയയിൽ തുടരാനാകും. ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ (Australian Open) കരിയറിലെ 21-ാ൦ ഗ്രാൻഡ്സ്ലാം കിരീടം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാനായി കളിക്കാനും കഴിയും.

      സർക്കാർ നടപടി റദ്ദാക്കിയ ഫെഡറൽ സർക്യൂട്ട് കോടതി ജഡ്ജി ആന്തണി കെല്ലി എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കുവാനും ഉത്തരവിട്ടു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിനാലായിരുന്നു ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് വിസ റദ്ദാക്കുകയും തുടർന്ന് കരുതൽ തടങ്കലിൽ ആക്കി ഹോട്ടലിലേക്ക് മാറ്റിയതും.

      ഡിസംബറിൽ കോവിഡ് വന്നതിനാലാണ് വാക്സിൻ സ്വീകരിക്കാതിരുന്നതെന്നും പിന്നീട് വാക്സിൻ ഇളവ് ലഭിച്ചതുകൊണ്ടാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി എത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് ജോക്കോവിച്ച് കോടതിയിൽ അപ്പീൽ നൽകിയത്.

      ജനുവരി 17-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി കഴിഞ്ഞ ആറിനാണ് ജോക്കോ മെൽബൺ വിമാനത്താവളത്തിൽ എത്തിയത്. കോവിഡ് വാക്സിൻ സ്വീകരിച്ചോ ഇല്ലയോ എന്നത് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനായില്ലെന്ന് ആരോപിച്ച് കൊണ്ട് ഓസ്‌ട്രേലിയൻ സർക്കാർ ജോക്കോയുടെ വിസ റദ്ദാക്കുകയും കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിൽ കരുതൽ തടങ്കലിൽ ആക്കിയതും. തുടർന്നായിരുന്നു താരം കോടതിയെ സമീപിച്ചത്.

      Also read- Australian Open |'ഇതൊരു ജയില്‍ തന്നെയാണ്'! ജോക്കോവിച്ചിന് പിന്നാലെ വിസ റദ്ദാക്കപ്പെട്ട ചെക്ക് വനിതാ താരത്തിന്റെ വാക്കുകള്‍

      ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാൻ അവസരമൊരുങ്ങിയതോടെ പുരുഷ ടെന്നീസിൽ കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരം എന്ന ചരിത്രനേട്ടം എത്തിപ്പിടിക്കാനുമുള്ള അവസരം ജോക്കോയ്ക്ക് മുന്നിൽ വീണ്ടും തുറന്നിരിക്കുകയാണ്. നിലവിൽ 20 ഗ്രാൻഡ്സ്ലാമുകൾ നേടിയ താരം പുരുഷ ടെന്നീസിൽ കൂടുതൽ ഗ്രാൻഡ്സ്ലാമുകൾ എന്ന റെക്കോർഡ് സമകാലികരായ റോജർ ഫെർഡറർക്കും (Roger Federer) റാഫേൽ നദാലിനുമൊപ്പം (Rafael Nadal) പങ്കിടുകയാണ്. ഓസ്‌ട്രേലിയയിൽ കിരീടം ചൂടിയാൽ ഈ റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാൻ ജോക്കോയ്ക്ക് കഴിയു൦. പരിക്ക് മൂലം ഫെഡററും കോവിഡ് ബാധിച്ചത് മൂലം റാഫേൽ നദാലും ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നില്ല.
      Published by:Naveen
      First published: