News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 21, 2021, 5:36 PM IST
Djokovic
മെൽബൺ: സെർബിയൻ താരവും മുൻ ലോക ഒന്നാം നമ്പരുമായ നൊവാക് ദ്യോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ റഷ്യയുടെ ഡാനിയേല്‍ മെദ്വദേവിനെയാണ് ദ്യോക്കോവിച്ച് തോല്പിച്ചത്. സ്കോര്‍: 7-5,6-2,6-2. ദ്യോക്കോവിച്ചിന്റെ പതിനെട്ടാമത് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടാമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒമ്പതാമത്തേതും. ടൂർണമെന്റിൽ ഉടനീളം മിന്നുന്ന ഫോമിൽ കളിച്ച മെദ്വദേവ് ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിട്ടത്. എന്നാ ദ്യോക്കോവിച്ചിന്റെ പരിചയസമ്പത്തിനും പ്രൊഫഷണലിസത്തിനും മുന്നിൽ അദ്ദേഹം അടിയറവ് പറയുകയായിരുന്നു. സെമി ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നാലാം സീഡായ മെദ്വദേവ് ഫൈനലിലെത്തിയത്.
18-ാമത് ഗ്രാൻ സ്ലാം നേടിയ ദ്യോക്കോവിച്ചിന്റെ മുന്നിലുള്ള ഇതിഹാസ താരങ്ങളായ സാക്ഷാൽ റോജർ ഫെഡററും റാഫേൽ നദാലുമാണ്. ഇരുവരും 20 വീതം ഗ്രാൻസ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഇനി ഈ വർഷം മൂന്നു ഗ്രാൻസ്ലാം ടൂർണമെന്റുകൾ കൂടിയുണ്ട്. അതുകൊണ്ടുതന്നെ റെക്കോർഡ് നേടാനും നിലനിർത്താനുമുള്ള പോരാട്ടങ്ങൾ കടുക്കുമെന്ന് ഉറപ്പ്. നദാലും ഫെഡററും ദ്യോക്കോവിച്ചും റെക്കോർഡുകൾക്കായി എതിരിടുമ്പോൾ ടെന്നീസ് പ്രേമികൾക്ക് അതൊരു വിരുന്നായി മാറും.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗത്തില്‍ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക കിരീടം നേടിയിരുന്നു. 22 സീഡ് അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഒസാക്ക തന്റെ നാലാം ഗ്രാൻസ്ലാം കിരീടം നേടിയത്. രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൂടിയാണ് ഒസാക്കക്ക് ഇത്. സെറീന വില്യംസിനെ സെമിഫൈനലില്‍ പരാജയപ്പെടുത്തി എത്തിയ ഒസാക്കക്ക് ഫൈനലില്‍ വെല്ലുവിളി ആവാന്‍ ഒരു ഘട്ടത്തിലും ബ്രോഡിക്ക് സാധിച്ചില്ല.
2018 മുതല്‍ ഓരോ വര്‍ഷവും ഓരോ ഗ്രാൻസ്ലാം കിരീടങ്ങള്‍ നേടിയ ഒസാക്ക ഗ്രാൻസ്ലാം ക്വാര്‍ട്ടര്‍ ഫൈനൽ പിന്നിട്ടാൽ കിരീടം ഉയര്‍ത്തുക എന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. അമേരിക്കൻ താരം മോണിക്ക സെലസിന് ശേഷം ആദ്യമായി കളിച്ച ആദ്യ നാലു ഗ്രാൻസ്ലാം ഫൈനലുകളും ജയിക്കുന്ന താരം കൂടിയായി ഒസാക്ക മാറി.
Updating...
Published by:
Anuraj GR
First published:
February 21, 2021, 5:01 PM IST