ടെന്നീസിൽ മാത്രമല്ല ബാസ്കറ്റ്ബോളിലുമുണ്ട് ദ്യോകോവിച്ചിന് അത്യാവശ്യം പിടിപാട്; അഭിനന്ദനവുമായി താരങ്ങൾ

ബാസ്കറ്റ് ബോളിൽ ചില അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ വീഡിയോ ദ്യോകോവിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

News18 Malayalam | news18india
Updated: June 21, 2020, 5:01 PM IST
ടെന്നീസിൽ മാത്രമല്ല ബാസ്കറ്റ്ബോളിലുമുണ്ട് ദ്യോകോവിച്ചിന് അത്യാവശ്യം പിടിപാട്; അഭിനന്ദനവുമായി താരങ്ങൾ
നൊവാക് ദ്യോകോവിച്ച്
  • Share this:
ടെന്നീസ് കോർട്ടുകളെ ഇളക്കിമറിച്ച് ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനം കണ്ടെത്തിയ നൊവാക് ദ്യോകോവിച്ച് ഇപ്പോൾ ഇതാ ബാസ്കറ്റ്ബോളിലും ഒരു പരീക്ഷണം നടത്തുന്നു. പുരുഷ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരമായ ദ്യോകോവിച്ച് അമേരിക്കൻ ബാസ്കറ്റ്ബോൾ താരവും എൻബിഎ അംഗവുമായ ലിബ്രോൻ ജയിംസിന്റെ ആരാധകൻ കൂടിയാണ്.

കൊറോണ വൈറസ് മഹാമാരി കാരണം പ്രൊഫഷണൽ സീസൺ തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്. ഇതിനിടയിലാണ്, ബാസ്കറ്റ് ബോളിൽ ചില അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ വീഡിയോ ദ്യോകോവിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

You may also like:ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]

ലിബ്രോൻ ജെയിംസിനെ ടാഗ് ചെയ്താണ് വീഡിയോ പങ്കുവെച്ചത്. ഡ്രിബിൾ ചെയ്ത് ബാസ്കറ്റിൽ പന്തെത്തിക്കുന്ന വീഡിയോയാണ് പങ്കു വെച്ചിരിക്കുന്നത്. '1:1ന് ഞാൻ തയ്യാറാണോ' എന്ന ചോദ്യത്തോടെയാണ് ദ്യോകോവിച്ച് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 കുറഞ്ഞ സമയത്തിനുള്ളിൽ ലിബ്രോൻ ജെയിംസിന്റെ മറുപടിയുമെത്തി. "അതെ, നിങ്ങൾ തയ്യാറാണ്. മനോഹരമായ ഷോട് കൂട്ടുകാരാ' - എന്നായിരുന്നു ജെയിംസിന്റെ മറുപടി.
First published: June 21, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading