നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup | പറക്കും കോണ്‍വേ! ഹഫീസിനെ ഫുള്‍ ഡൈവ് ക്യാച്ചിലൂടെ പുറത്താക്കി ഡിവോണ്‍ കോണ്‍വേ; വീഡിയോ

    T20 World Cup | പറക്കും കോണ്‍വേ! ഹഫീസിനെ ഫുള്‍ ഡൈവ് ക്യാച്ചിലൂടെ പുറത്താക്കി ഡിവോണ്‍ കോണ്‍വേ; വീഡിയോ

    പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് താരം ഡിവോണ്‍ കോണ്‍വേ എടുത്ത തകര്‍പ്പന്‍ ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

    Credit: Twitter

    Credit: Twitter

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup) ഇന്നലെ പാകിസ്ഥാനെതിരെ(Pakistan) നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ്(New Zealand) താരം ഡിവോണ്‍ കോണ്‍വേ എടുത്ത തകര്‍പ്പന്‍ ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പാക് താരം മുഹമ്മദ് ഹഫീസിനെ(Mohammad Hafeez) ബൗണ്ടറി ലൈനിലെ മുഴുനീള ഡൈവിങ്ങില്‍ ഡിവോണ്‍ കോണ്‍വേ(Devon Conway) പവലിയിനിലേക്ക് മടക്കുകയായിരുന്നു.

      ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 11-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നറെ ബൗണ്ടറിയിലേക്ക് പായിക്കാനായിരുന്നു ഹഫീസിന്റെ ആലോചന. എന്നാല്‍ തന്റെ ഇടത് വശത്തേക്ക് ചാടി കോണ്‍വേ സാഹസികമായി പന്ത് വരുതിയിലാക്കി. ആറ് പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സേ ഹഫീസിന് നേടാനായുള്ളൂ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത്.


      നേരത്തെ ബാറ്റിംഗിലും കോണ്‍വേ മികവ് കാട്ടിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 27 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചലും ഡേവോണ്‍ കോണ്‍വേയുമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍മാര്‍. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്.

      Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറി

      T20 ലോകകപ്പില്‍(T20 World Cup) വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീ കോക്ക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

      മത്സരത്തിന് മുന്‍പ് താരങ്ങള്‍ വര്‍ണവിവേചനത്തിനെതിരെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡീ കോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും'- ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

      ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്‌ന്റെ ഭാഗമാകാനോ ഡികോക്ക് തയ്യാറായിരുന്നില്ല. വിന്‍ഡീസിന് എതിരായ മത്സരത്തിന് മുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു. ലോകകപ്പില്‍ തുടര്‍ മത്സരങ്ങളിലും താരങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.

      വ്യക്തിപരമായ കാരണങ്ങളാല്‍ ഡീ കോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവുമ പറഞ്ഞത്. ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്‌നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന്‍ വാട്‌സണ്‍ ഇതിനോട് പ്രതികരിച്ചത്. ഡീ കോക്കിനെ വിമര്‍ശിച്ച് ഡാരന്‍ സമി, ദിനേഷ് കാര്‍ത്തിക് എന്നിവരും രംഗത്തെത്തി.
      Published by:Sarath Mohanan
      First published:
      )}