നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ |രോഹിത് ശര്‍മ്മ(56); ഇന്ത്യക്കെതിരെ കിവീസിന് 185 റണ്‍സ് വിജയലക്ഷ്യം

  IND vs NZ |രോഹിത് ശര്‍മ്മ(56); ഇന്ത്യക്കെതിരെ കിവീസിന് 185 റണ്‍സ് വിജയലക്ഷ്യം

  വാലറ്റത്ത് ദീപക് ചഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ചഹര്‍ വെറും എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

  Credit: Twitter

  Credit: Twitter

  • Share this:
   ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New Zealand) ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് ദീപക് ചഹറിന്റെയും ഹര്‍ഷല്‍ പട്ടേലിന്റെയും തകര്‍പ്പന്‍ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.

   മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷനാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മധ്യനിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഇന്ന് പരാജയപ്പെട്ടു. വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 180 കടത്തിയത്. ദീപക് ചഹറും ഹര്‍ഷല്‍ പട്ടേലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു.


   ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സാന്റ്‌നര്‍ കിവീസിന് പ്രതീക്ഷ പകര്‍ന്നു. 21 പന്തുകളില്‍ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റണ്‍സെടുത്താണ് കിഷന്‍ ക്രീസ് വിട്ടത്.

   പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് നാല് പന്ത് നേരിട്ട ശേഷം റണ്‍സൊന്നുമെടുക്കാതെ സാന്റ്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സൂര്യകുമാറിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാല്‍ സാന്റ്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് ജെയിംസ് നീഷാമിന് ക്യാച്ച് നല്‍കി മടങ്ങി. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 83 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു.

   ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹര്‍ഷല്‍ പട്ടേലും അക്ഷര്‍ പട്ടേലും തകര്‍പ്പനടികളിലൂടെ കളം നിറയുകയായിരുന്നു. 11 പന്തുകളില്‍ നിന്ന് 18 റണ്‍സാണ് ഹര്‍ഷല്‍ അടിച്ചെടുത്തത്. ചഹര്‍ വെറും എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

   ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചെഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍

   ന്യൂസീലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജിമ്മി നീഷം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഇഷ് സോധി, ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്
   Published by:Sarath Mohanan
   First published:
   )}